പൃഥ്വിയുടെ ആശങ്ക അതേക്കുറിച്ചായിരുന്നു! മകന്‍റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയെന്നും മല്ലിക സുകുമാരന്‍!

സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. ബന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് പൃഥ്വിരാജ് കട്ടത്താടിയും മെലിഞ്ഞ രൂപവും സ്വീകരിച്ചത്. ജോര്‍ദാനില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇടയ്ക്ക് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. അടുത്തിടെയാണ് ഷൂട്ടിംഗിനുള്ള അനുമതി വീണ്ടും നല്‍കിയത്.

മകന്‍ സുരക്ഷിതനാണെന്നും വൈകാതെ തന്നെ നാട്ടിലേക്ക് തിരിച്ചെത്തുമെന്നുമാണ് കരുതുന്നതെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ജോര്‍ദാന്‍ ഗവണ്‍മെന്റ് കൂടെയുണ്ടെന്നും മെഡിക്കല്‍ സംഘം പരിശോധനകള്‍ നടത്തിയിരുന്നുവെന്നും പൃഥ്വി പറഞ്ഞുവെന്ന് മല്ലിക പറയുന്നു. സിനിമയുടെ മിക്ക ഭാഗവും ഇതിനകം ചിത്രീകരിച്ചുവെന്നുമാണ് അവര്‍ പറഞ്ഞത്.

ഇന്ദ്രജിത്താണ് വീഡിയോ കോളിലൂടെ പൃഥ്വിയെ എനിക്ക് കണക്റ്റ് ചെയ്ത് തന്നത്. അവന്‍രെ താടിയുടെ നീളം കൂടിയിട്ടുണ്ട്. ഊര്‍ജസ്വലനായാണ് സംസാരിച്ചത്. എന്റെ ആരോഗ്യത്തെക്കുറിച്ചോ, ഇവിടത്തെ മറ്റ് കാര്യങ്ങളെക്കുറിച്ചോര്‍ത്തോ അമ്മ പേടിക്കേണ്ടതില്ലെന്ന് അവന്‍ പറഞ്ഞിരുന്നു. ഒന്നും ചെയ്യാതെ ഇരിക്കേണ്ടി വന്നതിന്റെ പ്രശ്‌നമുണ്ടായിരുന്നു ഇടയ്ക്ക്.

Prithviraj

ഇനി ഷൂട്ട് ചെയ്യാന്‍ കഴിയുമോയെന്നും അറിയില്ലായിരുന്നു. നേരത്തെയുണ്ടായിരുന്ന ഡയറ്റില്‍ നിന്നും മാറിയുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങിയിട്ടുണ്ട് രാജുവെന്നും മല്ലിക സുകുമാരന്‍ പറയുന്നു. അവരുടെ തിരിച്ചുവരവിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മെയ് 20ന് ശേഷം അവര്‍ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ഡാഡയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അലംകൃത. ലോക് ഡൗണ്‍ എപ്പോള്‍ തീരുമെന്നും ഡാഡ എന്ന് തിരിച്ചെത്തുമെന്നുമാണ് മകള്‍ എല്ലാ ദിവസവും ചോദിക്കുന്നതെന്നും സുപ്രിയ പറഞ്ഞിരുന്നു. താനും താടിക്കാരനെ ഭീകരമായി മിസ്സ് ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്തവണത്തെ വിഷുവിന് പൃഥ്വി ഒപ്പമില്ലായിരുന്നു. 8ാം വിവാഹ വാര്‍ഷിക ദിനത്തിലും പ്രിയതമന്‍ ഒരുമിച്ചില്ലായിരുന്നു. ഇതാദ്യമായാണ് ഈ ദിനത്തില്‍ തങ്ങള്‍ രണ്ടിടത്തായതെന്നും സുപ്രിയ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X