പൃഥ്വിരാജിന്‍റെ നൂലുകെട്ടിന് മല്ലികയ്ക്ക് സുകുമാരന്‍ നല്‍കിയ സമ്മാനം! ആദ്യമായി ലഭിച്ചതായിരുന്നു അത്!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും പിന്നാലെയായാണ് മക്കളും അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. ഭാവിയില്‍ തന്റെ മക്കളായിരിക്കും സിനിമ അടക്കി ഭരിക്കുന്നതെന്ന് സുകുമാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവചിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റ് ചര്‍ച്ചകളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലുമെല്ലാം ഇന്ദ്രജിത്തും പൃഥ്വിരാജും അച്ഛനൊപ്പം പോയിരുന്നു. മക്കള്‍ സൂപ്പര്‍ താരമായി മാറുന്നത് കാണാന്‍ അച്ഛന് കഴിഞ്ഞില്ലെങ്കിലും ആ വാക്കുകള്‍ അതേ പോലെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
അച്ഛന്‍രെ സ്വഭാവമാണ് പൃഥ്വിരാജിന്. ഇന്ദ്രന്‍ തന്നെപ്പോലെയാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സുകുമാരനെക്കുറിച്ച് പറഞ്ഞെത്താറുണ്ട്. പൃഥ്വിരാജിന് പ്രസവിച്ച് കിടന്ന സമയത്ത് തനിക്ക് സുകുവേട്ടന്‍ സാരി വാങ്ങിച്ച് തന്നിരുന്നുവെന്നും അതിന് പിന്നിലെ കാരണത്തെക്കുറിച്ചുമൊക്കെ മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ജീവിതത്തില്‍ ഒരേയൊരു തവണയാണ് തനിക്ക് ഈ സമ്മാനം ലഭിച്ചതെന്ന് മല്ലിക പറയുന്നു. പൃഥ്വിരാജിന്റെ ഇരുപത്തെട്ടുകെട്ടിനായിരുന്നു അത് ലഭിച്ചത്. വല്ല്യമ്മയുടെ മകനും ആ സമയത്ത് സുകുവേട്ടനൊപ്പമുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് സുകുമാരന്‍ സാരി വാങ്ങിച്ചു തന്നത്. വല്ല്യമ്മയുടെ മകന്‍ സത്യനൊപ്പം പോയാണ് അദ്ദേഹം സാരി വാങ്ങിയത്. പ്രസവിച്ചു കിടക്കുന്നതിനാല്‍ തനിക്ക് പുറത്തു പോകാന്‍ കഴിയില്ലായിരുന്നു. ഇക്കാര്യം സത്യനെ അറിയിച്ചിരുന്നു. ആ നമ്പരാണ് സത്യന്‍ സുകുമാരന് മുന്നില്‍ ഇറക്കിയത്.

മല്ലികയുടെ ആവശ്യത്തെക്കുറിച്ച് അറിഞ്ഞ സുകുമാരന്‍ താനിവിടെ നിന്ന് സാരിയും കൊണ്ട് പോയിട്ടു വേണോ അവള്‍ സാരിയുടുത്ത് കൊച്ചിന് നൂലുകെട്ടാന്‍ എന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്നും അവര്‍ ഓര്‍ക്കുന്നു. വസ്ത്രങ്ങളായാലും ആവശ്യമുള്ള സാധനങ്ങളായാലും സ്വന്തമായി തിരഞ്ഞെടുക്കണമെന്ന പ്രകൃതക്കാരനാണ് അദ്ദേഹം. പൈസ തരുമെങ്കിലും കൂടെ വന്ന് തിരഞ്ഞെടുക്കാനൊന്നും അദ്ദേഹത്തിനെ കിട്ടില്ലെന്നും മല്ലിക പറയുന്നു.
Recommended Video
താന്‍ ഇല്ലാതെ ആയാലും ഭാര്യ കഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്വത്തും ബാങ്ക് അക്കൗണ്ടുമെല്ലാം മല്ലിക സുകുമാരന്‍ എന്ന പേരിലാണ് അദ്ദേഹം രജിസ്റ്റര്‍ ചെയ്തത്. സ്‌നേഹം പുറമെ പ്രകടിപ്പിച്ച് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. മനസ്സുകൊണ്ടാണ് സ്‌നേഹിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പോളിസിയെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











