സുകുവേട്ടന്‍റെ വാക്കുകള്‍ ഇന്നും അനുസരിക്കുന്നു, മക്കള്‍ക്കൊപ്പം താമസിക്കാത്തതിനെ കുറിച്ച് മല്ലിക സുകുമാരന്‍
നടി മല്ലികാ സുകുമാരന്‌റെയും കുടുംബത്തിന്‌റെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പുറമെ അമ്മയും അഭിനയ രംഗത്ത് സജീവമാണ്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. മക്കള്‍ക്കൊപ്പം താമസിക്കാതെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു ഇത്രയും കാലം നടി നിന്നത്. തനിച്ച് താമസിക്കുന്നതിനെ കുറിച്ച് പലരും നടിയോട് ചോദിച്ചിട്ടുണ്ട്.

അതേസമയം ഇതേകുറിച്ച് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ മനസുതുറന്നിരുന്നു. പൂര്‍ണിമയും സുപ്രിയയുമെല്ലാം കൂടെ വന്ന് താമസിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും താന്‍ മക്കള്‍ക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടന്ന് നടി പറയുന്നു. സുകുവേട്ടന്‍ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതിയെന്ന്, നടി പറഞ്ഞു.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, ഫോട്ടോസ് കാണാം
മക്കളും കുടുംബവും കൊച്ചിയില്‍ സ്ഥിര താമസമാക്കിയപ്പോള്‍ ഭര്‍ത്താവ് സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരന്‍. ഇപ്പോള്‍ കൊച്ചിയിലെ സ്വന്തം ഫ്‌ളാറ്റിലാണ് താമസം. മല്ലികയുടെ കൊച്ചിയിലെ ഫ്‌ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുളള കരകളിലായി മക്കളുമുണ്ട്. എന്നിരുന്നാലും മക്കളുടെ വീടുകളിലേക്ക് ഇടയ്ക്ക് അതിഥിയായി പോവാനാണ് നടി താല്‍പര്യപ്പെടുന്നത്.
സിനിമാ സീരിയല്‍ താരമായി വര്‍ഷങ്ങളായി അഭിനയ രംഗത്തുളള നടിയാണ് മല്ലികാ സുകുമാരന്‍. ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം നടി തിളങ്ങിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. അടുത്തിടെ മിനിസ്‌ക്രീനിലൂടെയും മല്ലിക സുകുമാരന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു.


Click it and Unblock the Notifications