twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുകുവേട്ടാ നിങ്ങളെന്താ രാവണനാണോ, ഇന്ദ്രജിത്തിന് പേരിട്ട കഥ പറഞ്ഞ് മല്ലിക സുകുമാരന്‍

    By Midhun Raj
    |

    സിനിമയില്‍ ഏകദേശം ഒരേസമയം എത്തിയ താരപുത്രന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഇന്ദ്രജിത്ത് വില്ലന്‍ വേഷത്തിലൂടെ തുടങ്ങിപ്പോള്‍ പൃഥ്വിരാജ് നായകവേഷത്തിലാണ് അരങ്ങേറിയത്. വില്ലന്‍ റോളുകള്‍ക്ക് പിന്നാലെയാണ് ഇന്ദ്രജിത്ത് നായകനായും സഹനടനായുമൊക്കെ സജീവമായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിരുന്നു നടന്‍. ഒരിടവേളയ്ക്ക് ശേഷം ലൂസിഫറിലൂടെയാണ് ഇന്ദ്രജിത്ത് വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത്. പൃഥ്വിക്കൊപ്പവും ഇന്ദ്രജിത്ത് നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.

    സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

    അതേസമയം ഇന്ദ്രജിത്തിന് ആ പേര് വന്നതിന് പിന്നിലെ കഥ അമ്മ മല്ലികാ സുകുമാരന്‍ വെളിപ്പെടുത്തിയിരുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരപത്‌നി സംസാരിച്ചത്. ഇന്ദ്രജിത്തിന് ആ പേര് കണ്ടെത്തിയതിന് പിന്നില്‍ രസകരമായ ഒരു കാര്യമുണ്ടെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ഇടേണ്ട പേരിനെ പറ്റി സുകുവേട്ടന്‍ ആലോചിച്ചിരുന്നു.

    തന്‌റെ പേരുപോലത്തെ പേരുകളൊന്നും

    തന്‌റെ പേരുപോലത്തെ പേരുകളൊന്നും വേണ്ടെന്ന് അദ്ദേഹം തമാശയായി പറഞ്ഞിരുന്നു എന്ന് മല്ലിക പറയുന്നു. പിന്നെ മക്കളുടെ പേര് അവര്‍ പഠിക്കുന്ന സ്‌കൂളില വേറെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മൂത്തവന് ഇന്ദ്രജിത്ത് എന്നും ഇളയവന് പൃഥ്വിരാജെന്നും പേരിട്ടത്.

    ഇന്ദ്രജിത്ത് രാവണന്‌റെ മകനാണ്

    ഇന്ദ്രജിത്ത് രാവണന്‌റെ മകനാണ്. അങ്ങനെയൊരു പേര് മകന് വേണ്ടി ആലോചിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു സുകുവേട്ടാ നിങ്ങളെന്താ രാവണനാണോ എന്ന്. അപ്പോള്‍ അദ്ദേഹത്തിന്‌റെ മറുപടി എന്താ രാവണന് കുഴപ്പം, അയാള്‍ ഒറ്റയാനെ പോലെ നിന്ന് പോരാടിയതാണ്. നല്ലയാളാണ് രാവണന്‍ എന്നായിരുന്നു എന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

    മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലൊക്കെ

    മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലൊക്കെ അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നെന്നും മല്ലിക പറയുന്നു. അവരെ നന്നായി പഠിപ്പിക്കണമെന്ന് പറയുമായിരുന്നു. പിന്നാലെ അവര് കേള്‍ക്കാതെ എന്നോട് പറയും എങ്ങനെ പഠിപ്പിച്ചിട്ടെന്താ ഒടുക്കം ഇവന്‍മാര്‍ കറങ്ങിത്തിരിഞ്ഞ് സിനിമയില്‍ തന്നെ വന്നേക്കുമെന്ന്, അഭിമുഖത്തില്‍ മല്ലികാ സുകുമാരന്‍ പറഞ്ഞു.

    രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം

    രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്‌റെ സിനിമാ അരങ്ങേറ്റം. പിന്നാലെ നായക വേഷങ്ങളില്‍ മോളിവുഡില്‍ സജീവമാവുകയായിരുന്നു താരം. പുതിയ മുഖം എന്ന ചിത്രത്തിലൂടെ സൂപ്പര്‍താര പദവിയിലേക്കും ഉയര്‍ന്നിരുന്നു നടന്‍. പടയണി എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഇന്ദ്രജിത്തിന്‌റെ അരങ്ങേറ്റം. പിന്നീട് വിനയന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഊമപ്പെണ്ണിന് ഊരിയാടാ പയ്യനില്‍ വില്ലനായി എത്തി നടന്‍ മോളിവുഡില്‍ സജീവമായി.

    Recommended Video

    ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | filmibeat Malayalam
    മക്കള്‍ക്ക് പുറമെ മല്ലികാ സുകുമാരനും

    മക്കള്‍ക്ക് പുറമെ മല്ലികാ സുകുമാരനും അഭിനയ രംഗത്ത് സജീവമായിരുന്നു. സിനിമാ സീരിയല്‍ താരമായാണ് നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വര്‍ഷങ്ങളായി സിനിമയില്‍ അഭിനയ രംഗത്തുളള താരമാണ് നടി. 2000 മുതലാണ് മിനിസ്‌ക്രീന്‍ രംഗത്തും മല്ലിക എത്തിയത്. സീരിയസ് റോളുകള്‍ക്കൊപ്പം ഹാസ്യ വേഷങ്ങളിലും മല്ലിക സുകുമാരന്‍ അഭിനയിച്ചിരുന്നു.

    English summary
    mallika sukumaran reveals the story behind indrajith sukumaran's name
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X