മമ്മൂട്ടി എല്ലാം ഉള്ളില്‍ കൊണ്ടുനടക്കുന്നയാളാണ്, പൃഥ്വിയെക്കുറിച്ചും അത് പറഞ്ഞിട്ടുണ്ടെന്ന് മല്ലിക സുകുമാരന്‍
മലയാളത്തിന്റെ ഇതിഹാസ താരമായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെങ്കിലും താരത്തിന്റെ കരിയര്‍ തന്നെ മാറിമറിയുകയായിരുന്നു പിന്നീട്. മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. മമ്മൂട്ടി ടൈംസ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്
മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുണ്ട് സുകുമാരന്. സുകുവേട്ടനുമായി നല്ല ബന്ധമുണ്ട് മമ്മൂട്ടിക്ക്. സ്‌ഫോടനമെന്ന ചിത്രത്തിലാണ് അവരെല്ലാം ആദ്യമായി ഒരുമിച്ചത്. ഇന്ദ്രജിത്ത് അന്ന് കൈക്കുഞ്ഞായിരുന്നു. അന്ന് ഞാനും ലൊക്കേഷനിലുണ്ടായിരുന്നുവെന്നും മല്ലിക പറയുന്നു. മമ്മൂട്ടിയെക്കുറിച്ചുള്ള മല്ലിക സുകുമാരന്‍റെ തുറന്നുപറച്ചില്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
സുകുവേട്ടനും ഇപ്പോള്‍ പൃഥ്വിരാജിനുമൊക്കെയുള്ളൊരു പേരുണ്ട് അധികം സംസാരിക്കത്തില്ല, കുറച്ച് ജാഡയാണ്. അഹങ്കാരിയാണ്, ധിക്കാരിയാണ് എന്നൊക്കെ. അല്ല. അധികം സംസാരിച്ചിട്ട് പിന്നില്‍ നിന്നും കുത്തുന്നവരേക്കാള്‍ എത്രയോ ഭേദമാണ് അധികം സംസാരിക്കാതെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.

മമ്മൂട്ടി എന്ന് പറയുന്ന നടന്‍ ഉള്ളില്‍ വ്യക്തിബന്ധവും സ്‌നേഹബന്ധവുമൊക്കെ കൊണ്ടുനടക്കുന്നയാളാണ്. അങ്ങനെയുള്ള മമ്മൂട്ടിയെന്ന അതുല്യ നടന് ഇനിയും ഈ ഊര്‍ജസ്വലതയൊക്കെ കാത്ത് സൂക്ഷിച്ച് ഒരുപാട് അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്റേയും മക്കളുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും എന്നും അദ്ദേഹത്തിനുണ്ടാവുമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.
Recommended Video
മല്ലിക ചേച്ചി പറഞ്ഞത് കറക്റ്റാണ്. ഒരു മുരടനേപ്പോലേയാണ് എന്നാൽ ള്ളിൽ നല്ല നന്മയുള്ള മനുഷ്യനാണ്. സ്നേഹത്തിന്റെ നിറകുടമാണ് സുകുമാരന്‍ എന്ന് ചേച്ചി പറയാതെ ഞങ്ങൾക്ക് അറിയാം. ഞങ്ങളുടെ മനസ്സിൽ ഇന്നും അദ്ദേഹവും കുടുംബവും ഉണ്ട്. പൃഥ്വിരാജ് ഉയരട്ടെ. ജ്യേഷ്ഠനും ഉയരട്ടെ ഞങ്ങൾ കൂടെ ഉണ്ടെന്നായിരുന്നു ഒരാള്‍ കുറിച്ചത്.


Click it and Unblock the Notifications