മോനൂ, സുരക്ഷിതനായിരിക്ക്! പൃഥ്വിരാജിനോട് മല്ലിക സുകുമാരന്‍! മകന്‍ എന്നും വിളിക്കാറുണ്ടെന്ന് അമ്മ!
ആടുജീവിതത്തിനായി ജോര്‍ദാനിലേക്ക് പോയിരിക്കുകയാണ് പൃഥ്വിരാജ്. സംവിധായകന്‍ ബ്ലസിയും സംഘവുമുള്‍പ്പടെ 17 പേരാണ് സംഘത്തിലുള്ളത്. ജോര്‍ദാനില്‍ കുരുങ്ങിയ സിനിമാസംഘം സുരക്ഷിതരാണെന്ന് വ്യക്തമാക്കി സുപ്രിയ മേനോന്‍ എത്തിയിരുന്നു. ചിത്രീകരണം പുനരാരംഭിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഷൂട്ടിംഗ് വീണ്ടും തുടങ്ങിയെന്ന് വ്യക്തമാക്കി താരം എത്തിയിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ചിത്രം പങ്കുവെച്ചത്.
ചില സമയങ്ങളിൽ സിനിമ ജീവിതത്തെ കണ്ടുമുട്ടാറുണ്ട്. മരുഭൂമിയിലെ വിജനത മാത്രം നിറഞ്ഞ മരുഭൂമിയുടെ ചിത്രം പങ്കുവെച്ചായിരുന്നു പൃഥ്വിരാജ് എത്തിയത്. ഈ പോസ്റ്റിന് കീഴിലാണ് കമന്‍റുമായി മല്ലിക സുകുമാരന്‍ എത്തിയത്. മോനൂ സുരക്ഷിതമായിരിക്ക്. എല്ലാവർക്കും അമ്മയുടെ പ്രാർത്ഥനയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു മല്ലിക കുറിച്ചത്. മകനെയോർത്തുള്ള അമ്മയുടെ ആധി കണ്ട പ്രേക്ഷകരും ആശ്വാസ വചനങ്ങളുമായി എത്തിയിട്ടുണ്ട്.
ലോക്ഡൗൺ തുടങ്ങുന്നതിനു മുൻപേ തന്നെ ദിവസങ്ങളായി വീട്ടിലിരിപ്പാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ചേട്ടനും സഹോദരിയും ഒക്കെ അടുത്തുള്ളതുകൊണ്ട് പുറത്തേക്കിറങ്ങാതെ ഇങ്ങനെ ഇരിക്കുന്നതിന്റെ ബുദ്ധിമുട്ട് തോന്നുന്നതേയില്ല. ലോക് ഡൗൺ വരുന്നതിനു മുൻപേ തന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലായിരുന്നു. വീട്ടുജോലിക്കു ബസിൽ വന്നിരുന്ന സ്ത്രീയും ദിവസ വേതനത്തിനു പണിയെടുത്തിരുന്ന അവരുടെ ഭർത്താവും അടക്കമുള്ള കുടുംബം ദിവസങ്ങളായി ഇവിടെ തന്നെയാണു താമസം. ആരും പുറത്തേക്കു പോക്കില്ല. സെക്യൂരിറ്റിയുടെ ഷിഫ്റ്റും ഒഴിവാക്കി. പകലും ഇവിടെത്തന്നെ ഉറക്കം. ഞങ്ങളാരും ഇവിടം വിട്ട് ഇറങ്ങാറേയില്ലെന്നും അവര്‍ പറയുന്നു.

പാട്ടുകേൾക്കാൾ വലിയ ഇഷ്ടമായതുകൊണ്ട് അധികം കിട്ടുന്ന സമയം അതിനു വേണ്ടി ചെലവഴിക്കുന്നുണ്ട്. കൂടുതൽ സമയവും ടിവിയിലെ വാർത്ത കാണൽ തന്നെ. സന്ധ്യയായാൽ മക്കളെയൊക്കെ വിളിച്ച് സംസാരിക്കണമെന്നു തോന്നും. രാജു ജോർദാനിലാണ്. അവിടെ പ്രശ്നമൊന്നുമില്ല. എന്നും സംസാരിക്കാറുണ്ട്. ഇന്ദ്രനും കുടുംബവും എറണാകുളത്തുണ്ട്. വീട്ടിലിരുന്നു കുട്ടികളും ബോറടിച്ചു തുടങ്ങി. എനിക്കു തോന്നുന്നത് ആളുകൾ വല്ലാതെ ഭയന്നിട്ടുണ്ടെന്നാണ്. പ്രത്യേകിച്ച് മുതിർന്നവർ. ഒന്നു തുമ്മിയാലുടനെ കൊറോണയാണോ എന്നൊന്നും പേടിക്കേണ്ട. നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ഈ കാലം വേഗം കഴിയണേ എന്ന പ്രാർഥനയേയുള്ളൂവെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications