'എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ''! പൃഥ്വിക്കൊപ്പമുളള മനോഹര ചിത്രവുമായി മല്ലികാ സുകുമാരന്‍
സിനിമയിലെന്ന പോലെ സീരിയല്‍ രംഗത്തും തിളങ്ങിയ താരമാണ് മല്ലികാ സുകുമാരന്‍. മക്കളെയും മരുമക്കളെയും ഒരു പോലെ സ്‌നേഹിക്കുന്ന അമ്മ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇന്ദ്രജിത്തിന്റെയും പൃഥ്വിയുടെയും കാര്യങ്ങള്‍ക്ക് വലിയ പിന്തുണയാണ് അവര്‍ നല്‍കാറുളളത്. ഇടയ്ക്ക് മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ മല്ലികാ സുകുമാരന്‍ പോസ്റ്റ് ചെയ്യാറുണ്ട്.

നടിയുടെതായി വന്ന പുതിയ പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ദൈവം എന്റെ മകനെ അനുഗ്രഹിക്കട്ടെ എന്ന് കുറിച്ച് പൃഥ്വിരാജിനൊപ്പമുളള ഒരു ചിത്രമാണ് മല്ലിക സുകുമാരന്‍ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെയും മകന്റെയും പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായുളള തയ്യാറെടുപ്പുകളിലാണ് പൃഥ്വിയുളളത്.
ബിഗ് ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള പൃഥ്വി എടുത്തിരുന്നു. കഥാപാത്രത്തിനായി ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആടുജീവിതത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ആരാധകരെ പോലെ സിനിമാ പ്രേമികളും വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications