ലംബോര്‍ഗിനി എവിടെയെന്ന് ചോദ്യം! മല്ലികാ സുകുമാരന്റെ മറുപടി വൈറല്‍

By Midhun Raj

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടി മല്ലികാ സുകുമാരന്റെത്. മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം വാര്‍ത്തകളില്‍ നിറയാറുണ്ട് മല്ലിക സുകുമാരന്‍. ജീവിതത്തിലും സിനിമയിലുമെല്ലാം ബോള്‍ഡ് ആയിട്ടുളള വൃക്തിത്വമാണ് മല്ലികാ സുകുമാരന്‍. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് താരപത്‌നി.

mallikasukumaran-prithvira

വീട്ടു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് മല്ലികാ സുകുമാരന്‍ എത്താറുളളത്. കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ സമയത്തെ വിശേഷങ്ങള്‍ പങ്കുവെച്ച മല്ലികാ സുകുമാരന്‍ എത്തിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ആരാധകരുമായി താരപത്‌നി സംസാരിച്ചത്.

ലൈവില്‍ ആരാധകരില്‍ ഒരാളുടെ ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായിരുന്നു. ലൈവിലെത്തിയ മല്ലികയോട് ലംബോര്‍ഗിനി എവിടെ അമ്മേ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ചോദ്യത്തിന് രസകരമായ മറുപടിയാണ് അവര്‍ നല്‍കിയത്. അലമാരയില്‍ വെച്ചു പൂട്ടിയേക്കുവാ മോനെ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ എന്നായിരുന്നു മല്ലികാ സുകുമാരന്റെ മറുപടി.

കഴിഞ്ഞ ദിവസം വിടവാങ്ങിയ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു നടി ലൈവ് ആരംഭിച്ചത്. ഒപ്പം ലോകമെമ്പാടുമായി കൊറോണ കാലത്ത് അകപ്പെട്ടുപോയവര്‍ക്കും നടി പ്രത്യാശ പകര്‍ന്നു. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ശരിയാവാനായി നമുക്ക് കാത്തിരിക്കും. മകന്റെ വരവിനായി കാത്തിരിക്കുന്ന ഒരു അമ്മയാണ് ഞാനും, നടി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

സിനിമയിലെന്ന പോലെ സീരിയല്‍ രംഗത്തും തിളങ്ങിയ താരമാണ് മല്ലികാ സുകുമാരന്‍. മക്കളെയും മരുമക്കളെയും ഒരു പോലെ സ്‌നേഹിക്കുന്ന അമ്മ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇന്ദ്രജിത്തിന്റെയും പൃഥ്വിയുടെയും കാര്യങ്ങള്‍ക്ക് വലിയ പിന്തുണയാണ് അവര്‍ നല്‍കാറുളളത്. ഇടയ്ക്ക് മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും മല്ലികാ സുകുമാരന്‍ പോസ്റ്റ് ചെയ്യാറുണ്ട്. 1974ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാ രംഗത്ത് എത്തിയത്. പിന്നാലെ നിരവധി സിനിമകളില്‍ നടി വേഷമിട്ടു. വിവാഹ ശേഷവും സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്നു താരം.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X