കേരളത്തിൽ ഇത്രയ്ക്ക് തൊഴിലില്ലായ്മയോ!! ട്രോളന്മാരെ ട്രോളി മല്ലിക സുകുമാരൻ, കാണൂ
സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ട്രോളുകൾ കണ്ടപ്പോഴാണ്, കേരളത്തിൽ ഇത്രത്തോളം തൊഴിലില്ലായ്മ രൂക്ഷമാണെന്ന് ബോധ്യപ്പെട്ടതെന്ന് മല്ലിക സുകുമാരൻ പറഞ്ഞു
Recommended Video

ഇപ്പോൾ ആര് എന്ത് പറഞ്ഞാലും അതിന്റെ കൗണ്ടറായി ട്രോൾ എത്തും. സാമൂഹിക സിനിമ മേഖലയിലുള്ളവരാണ് ട്രോൾ ആക്രമണത്തിന് ഇരയാകുന്നത്. ഷില കണ്ണന്താനവും മല്ലിക സുകുമാരനുമൊക്കെ ട്രോൾ ആക്രമണത്തിന്റെ ഇരകളാണ്. ഇപ്പോഴിത ട്രോളന്മാർക്കെതിരെ മല്ലിക സുകുമാരനും രംഗത്തെത്തിയിട്ടുണ്ട്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ട്രോളന്മാർക്കെതിരെ എത്തിയിരിക്കുന്നത്.സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ ഭൂരിഭാഗവും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നാണ് മല്ലിക സുകുമാരന്റെ വാദം. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ തിരുവനന്തപുരത്തെ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഈ അവസരത്തിൽ താരത്തിന് നേരേ ട്രോൾ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ കുറിച്ചായിരുന്നു പ്രതികരണം.

സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ട്രോളുകൾ കണ്ടപ്പോഴാണ്, കേരളത്തിൽ ഇത്രത്തോളം തൊഴിലില്ലായ്മ രൂക്ഷമാണെന്ന് ബോധ്യപ്പെട്ടതെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. കഴിവതും ഇതിനോടൊന്നും പ്രതികരിക്കാൻ പോകില്ല. ഇനി ട്രോളിലൂടെ ചിലർക്ക് സന്തോഷം കിട്ടുമെങ്കിൽ അങ്ങനെ ആകട്ടെയെന്നും മല്ലിക പറയുന്നു. പരിഹസിക്കുന്നവരോട് തനിയ്ക്ക് പറയാനുള്ളത് ഒരു കാര്യമാത്രമാണ്. ആദ്യം നിലപാടിൽ സത്യസന്ധത വേണം. ഒന്നുകിൽ ശുദ്ധമായ നർമമായിരിക്കണം അല്ലെങ്കിൽ കാമ്പുള്ള വിമർശനങ്ങളായിരിക്കണം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വരുന്ന ട്രോളുകൾ വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.
ആദ്യം ട്രോളുകൾ രാജുവിന്റേ നേരെയായിരുന്നു. തന്റെ നിലപാടുകൾ തുറന്നു പറയുന്നതിന്റെ പേരിലായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി, എന്നിങ്ങനെയൊക്കെയായിരുന്നു അവനെ വിശേഷിപ്പിച്ചത്. പിന്നീട് ഈ പറഞ്ഞവർ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു.. ഇപ്പോൾ കുറച്ചു നാളുകളായി എന്റെ നേർക്ക് തിരിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications