ഇന്ദ്രജിത്തിനെ സിനിമയില്‍ നിന്നും ഒതുക്കി നിര്‍ത്തിയതിന് പിന്നില്‍? പൃഥ്വിയില്‍ ഇത് നടക്കില്ല!

By Nimisha

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് ഇരുവരും സിനിമയിലേക്ക് എത്തിയത്. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറ്റം തുടരുകയാണ് ഇരുവരും.

സിനിമയില്‍ വിജയകരമായ മുന്നേറുന്നതിനിടയില്‍ നിരവധി വിവാദങ്ങളും ഇവരെ തേടിയെത്തിയിരുന്നു. സ്വതവേ ദേഷ്യക്കാരനായ പൃഥ്വിരാജ് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന താരമാണ്. ഏത് വിഷയത്തിലായാലും താരം തന്റെ അഭിപ്രായം കൃത്യമായി വ്യക്തമാക്കാറുണ്ട്. അതുകൊണ്ട് തന്നെ പൃഥ്വിരാജിന് അഹങ്കാരി എന്ന ഇമേജ് വീണിട്ടുമുണ്ട്.

കാര്യങ്ങളെ നയത്തില്‍ സമീപിക്കുന്ന രീതിയാണ് ഇന്ദ്രജിത്തിന്റേത്. തന്റെയും ഇന്ദ്രന്റെയും സ്വഭാവം ഒരേ പോലെയാണെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. പല കാര്യങ്ങളെയും കണ്ടില്ലെന്ന് നടിക്കാറുണ്ട്. എന്നാല്‍ ആ സ്വഭാവമാണ് ഇന്ദ്രനെ സിനിമയില്‍ നിന്നും ഒതുക്കി നിര്‍ത്തുന്നതിന് കാരണമായതെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പ്രശസ്ത ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദമാക്കിയത്.

ഇന്ദ്രനും ഞാനും ഒരേ പോലെയാണ്

ഇന്ദ്രനും ഞാനും ഒരേ പോലെയാണ്

ഇന്ദ്രജിത്തും ഞാനും ഒരേ സ്വഭാവക്കാരാണ്. അത് വേണോ, നോക്കി തീരുമാനിച്ചാല്‍ പോരേ എന്ന തരത്തിലാണ് ചിന്തിക്കാറുള്ളതും പറയുന്നതും. ഒരു നയത്തിലാണ് കാര്യങ്ങളെ സമീപിക്കുന്നത്.

പൃഥ്വിയുടെ സ്വഭാവം

പൃഥ്വിയുടെ സ്വഭാവം

വെട്ടൊന്ന് തുണ്ട് രണ്ട് എന്ന സ്വഭാവക്കരനാമ് പൃഥ്വി. കാര്യങ്ങളെക്കുറിച്ച് കൃത്യമായി തുറന്നു പറയും. ഞങ്ങളുടെ സ്വഭാവത്തില്‍ നിന്നും വിഭിന്നമായാണ് അവന്‍ കാര്യങ്ങളെ സമീപിക്കുന്നത്.

സിനിമയില്‍ ഉപകാരമായിട്ടില്ല

സിനിമയില്‍ ഉപകാരമായിട്ടില്ല

നയത്തിലുള്ള ഇടപഴകല്‍ സിനിമയില്‍ ഒരിക്കലും ഗുണം ചെയ്തിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് താനും ഇന്ദ്രനും കൃത്യമായി മനസ്സിലാക്കിയെന്നും മല്ലിക പറയുന്നു. ചാഞ്ഞ് കിടക്കുന്ന മാവില്‍ ഓടിക്കേറുന്ന തരത്തിലാണ് കാര്യങ്ങള്‍.

ഇന്ദ്രജിത്തിനെ ഒതുക്കിയതിന് പിന്നില്‍

ഇന്ദ്രജിത്തിനെ ഒതുക്കിയതിന് പിന്നില്‍

സിനിമയില്‍ നിന്നും ഇന്ദ്രജിത്തിനെ ഒതുക്കിയതിനും പിന്നിലും ഈ നയത്തിലുള്ള സ്വഭാവമാണെന്ന് മല്ലിക പറയുന്നു. ഇപ്പോള്‍ ഇന്ദ്രന്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി സ്വന്തമായി അഭിപ്രായം തുറന്നു പറയാനൊക്കെ തുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

പൃഥ്വിരാജ് അഹങ്കാരിയാണോ?

പൃഥ്വിരാജ് അഹങ്കാരിയാണോ?

പൃഥ്വിരാജിന് പലപ്പോഴും അഹങ്കാരിയാണെന്ന തരത്തില്‍ മുദ്ര കുത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അവന്‍ പഠിച്ചതും വളര്‍ന്നതുമായ സാഹചര്യങ്ങളില്‍ നിന്നാണ് അവന് അത്തരത്തിലുള്ള അറിവ് ലഭിച്ചത്.

അത് നല്ലതാണ്

അത് നല്ലതാണ്

അഹങ്കാരിയെന്ന തരത്തിലുള്ള ഇമേജ് പൃഥ്വിക്ക് നല്ലതാണ്. പലപ്പോഴും അവന്റെ പ്രതികരണത്തിനായി പലരും കാത്തിരിക്കാറുണ്ട്. എന്നാല്‍ അഹങ്കാരിയാണല്ലോ അതിനാല്‍ പ്രതികരിച്ചൂടല്ലോ എന്ന തരത്തിലും ഉണ്ടല്ലോ, അത് കൊണ്ട് തന്നെ അത്തരമൊരു ഇമേജ് നല്ലതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X