ഇന്ദ്രനെ പോലൊരു ചേട്ടനെ കിട്ടിയത് പൃഥ്വിരാജിന്റെ ഭാഗ്യമാണ്, കാരണം പറഞ്ഞ് മല്ലികാ സുകുമാരന്‍
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടി മല്ലികാ സുകുമാരന്റെത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം മോളിവുഡിലെ അവിഭാജ്യ ഘടകങ്ങളായി മാറിയ താരങ്ങളാണ്. കൈനിറയെ ചിത്രങ്ങളുമായാണ് ഇരുവരും മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സൂപ്പര്‍ താരമായപ്പോള്‍ ഇന്ദ്രജിത്ത് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. അതേസമയം പൃഥ്വിയുടെയും ഇന്ദ്രന്‌റെയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം
സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്ത് മലയാളത്തില്‍ തുടങ്ങിയത്. പൃഥ്വി നായക വേഷങ്ങളിലൂടെ സിനിമയില്‍ സജീവമായി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചേട്ടനും അനിയനും തിളങ്ങിയിരുന്നു. അതേസമയം മക്കളെ കുറിച്ച് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലികാ സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ഇന്ദ്രജിത്തിന്‌റെയും പൃഥ്വിരാജിന്‌റെയും സഹോദര സ്‌നേഹത്തെ കുറിച്ച് തുറന്നുപറഞ്ഞാണ് മല്ലികാ സുകുമാരന്‍ എത്തിയത്. ഇന്ദ്രജിത്തിനെ പോലെ ഒരു ചേട്ടനെ കിട്ടിയത് പൃഥ്വിരാജിന്‌റെ ഭാഗ്യമാണെന്ന് അഭിമുഖത്തില്‍ നടി പറയുന്നു. മൂന്ന് വയസുവരെ ഇന്ദ്രന് അത്യാവശ്യം കുസൃതിയൊക്കെയുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ രാജുവിനെ പ്രസവിക്കുന്നത്.

അതോടെ ഇന്ദ്രന്‌റെ ശ്രദ്ധ രാജുവിലായി. കുസൃതി മാറി. രാജുവിനെ കുളിപ്പിക്കലും കളിപ്പിക്കലും കളിപ്പാട്ടം വാങ്ങിക്കൊടുക്കലുമൊക്കെയായി അവന്‌റെ സന്തോഷങ്ങള്‍. അന്നുമുതല്‍ ചേട്ടനും അനിയനും അടുത്ത കൂട്ടുകാരാണ്. ഇപ്പോള്‍ മുതിര്‍ന്നിട്ടും ഞാന്‍ രാജുവിനെ എന്തെങ്കിലും വഴക്ക് പറഞ്ഞാല്‍ ഇന്ദ്രന്‍ ഇടപെടും. പോട്ടെ അമ്മേ അവന്‍ കൊച്ചുവാവയല്ലെ എന്ന് പറയും ഇന്ദ്രന്‍.

എല്ലാത്തിലും അതുപോലെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോഴും അവര്‍ തമ്മില്‍ മനസ് തുറന്നു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. ഇങ്ങനെയൊരു ചേട്ടനെ കിട്ടിയത് ഭാഗ്യമാണെന്ന് ഞാന്‍ എപ്പോഴും രാജുവിനോട് പറയാറുണ്ട്. എന്തുണ്ടായാലും ഫോണെടുത്ത് ചേട്ടനെ വിളിക്കാമല്ലോ. അതുപോലെ ഇന്ദ്രന്റെ എല്ലാ കാര്യങ്ങളിലും രാജുവും കൂടെ നില്‍ക്കാറുണ്ട്. അഭിമുഖത്തില്‍ മല്ലികാ സുകുമാരന്‍ പറഞ്ഞു.

അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും അമ്മയ്‌ക്കൊപ്പം ചിലവഴിക്കാനും സമയം കണ്ടെത്താറുണ്ട് ഇന്ദ്രനും പൃഥ്വിയും. താരകുടുംബത്തിന്‌റെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മക്കള്‍ക്കൊപ്പം മല്ലികാ സുകുമാരനും അഭിനയ രംഗത്ത് സജീവമാണ്. സിനിമാ സീരിയല്‍ താരമായാണ് മല്ലികാ സുകുമാരന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.
Recommended Video

ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സീരിയസ് റോളുകള്‍ക്കൊപ്പം കോമഡി വേഷങ്ങളിലും മല്ലികാ സുകുമാരന്‍ തിളങ്ങിയിരുന്നു. മിനിസ്‌ക്രീനില്‍ ഹാസ്യ പരമ്പരകളുമായി നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. വര്‍ഷങ്ങളായി അഭിനയ രംഗത്തുണ്ട് അവര്‍.


Click it and Unblock the Notifications











