വെള്ളം കയറുന്ന സ്ഥലത്തല്ല വീട് വെച്ചതെന്ന് മല്ലിക സുകുമാരന്‍! അന്നത്തെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു
വളരെക്കാലമായി അനുഭവിച്ചിരുന്ന ദുരിതത്തിന് അവസാനമായതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.അറിയിപ്പില്ലാതെ ഡാം തുറന്നപ്പോഴുണ്ടായ ദുരിതത്തെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. കൊച്ചിയിലേക്ക് ഇടയ്ക്ക് പോവാറുണ്ട്. തിരുവനന്തപുരം വിട്ട് കൊച്ചിയിലേക്ക് പറച്ചുനടുന്നതിനോട് താല്‍പര്യമില്ലെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു.
മഴ പെയ്‌താൽ വെള്ളം കയറുന്ന സ്ഥലത്താണ് മല്ലിക ചേച്ചി വീട് വച്ചതെന്ന് എല്ലാവരും പറഞ്ഞു. എട്ടു വർഷം ഞാൻ അവിടെ താമസിച്ചിട്ട്, മഴയും കൊടുങ്കാറ്റും ഇടിയും വന്നിട്ട് ഞങ്ങൾക്കൊന്നും ഒരു ശല്യവുമുണ്ടായിട്ടില്ല. ഡാം എല്ലാം കൂടി നിയന്ത്രണമില്ലാതെ തുറന്നുവിട്ടപ്പോൾ വന്നതാണ് ഈ വെള്ളപ്പൊക്കം. ഒരുപാട് സാധനങ്ങൾ അന്ന് കേടായിരുന്നു. ഒന്ന് സഹിച്ചു.
രണ്ടാമത്തെ പ്രാവശ്യം ആവർത്തിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്‌മയാണ് കാരണം എന്നായിരുന്നു. വീടിന് പിന്നിലുള്ള ഒരു കനാൽ ചിലർ കയ്യേറിയതും അടുത്തുള്ള പുരയിടങ്ങളിലേക്ക് വെള്ളം കയറുന്നതിനിടയാക്കി. മന്ത്രിയായിരുന്ന മാത്യു ടി തോമസിനോട് കാര്യം പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചു. അങ്ങനെയാണ് പരിഹാരമായത്.
Recommended Video

ആദ്യമൊക്കെ കമാൻഡിംഗ് പവറുള്ള മുഖ്യമന്ത്രിയിരുന്നു പിണറായി വിജയനെങ്കിൽ ഇപ്പോൾ അത് കുറച്ചു കുറവാണോയെന്ന് സംശയമുണ്ട്. എങ്കിലും ഒരു അപ്പോയിൻമെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്.
അടുത്തതിന്റെ അടുത്ത ദിവസം ഒരു ടീം സ്ഥലത്തെത്തി. കനാൽ മുഴുവൻ ക്ളീൻ ആക്കി; ലക്ഷങ്ങളൊന്നും ചെലവാക്കാതെ തന്നെ. ഇപ്പോൾ പേപ്പാറ ഡാം തുറന്നല്ലോ? ഒരു കുഴപ്പവുമില്ല. മഴ പെയ്‌താൽ വെള്ളംകേറി മുങ്ങുന്നിടത്താണ് ഞങ്ങൾ താമസമെന്നത് വെറും പൊള്ളയായ ആരോപണമാണെന്നും താരം പറയുന്നു.


Click it and Unblock the Notifications











