വിവാദത്തിന് തിരികൊളുത്തി മല്ലിക ഷെരാവത്ത് വീണ്ടും
ബോളിവുഡിലെ ബോംബ് ഷെല്‍ മല്ലിക ഷെരാവത്ത് എന്ത് ചെയ്താലും അത് വലിയ വാര്‍ത്തയും വിവാദവുമായി തീരാറുണ്ട്. അതിന് തക്ക കാര്യങ്ങളുമായിട്ടേ മല്ലിക വെളിയില്‍ വരാറുള്ളുവെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഇപ്പോഴിതാ ഇടക്കാലത്ത് റിയാലിറ്റിഷോയും മറ്റും ചെയ്ത് വാര്‍ത്ത സൃഷ്ടിച്ച മല്ലിക വീണ്ടും വിവാദത്തിന് തിരികൊളുത്തുകയാണ്.
ഡേര്‍ട്ടി പൊളിറ്റിക്‌സ് എന്ന പുതിയ ചിത്രത്തിലൂടെയാണ് മല്ലിക വീണ്ടും ബോളിവുഡില്‍ സജീവമാകുന്നത്. ചിത്രത്തിന്റെ പുറത്തുവന്നിരിക്കുന്ന പോസ്റ്ററുകള്‍ ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞു. അര്‍ദ്ധനഗ്നമായ ശരീരത്തില്‍ ഇന്ത്യന്‍ പതാകയുടേതിന് സമാനമായ നിറത്തിലുള്ള തുണി ചുറ്റി കയ്യിലൊരു സിഡിയുമായി ചുവന്ന ബീക്കണ്‍ ലൈറ്റുള്ള കാറിന് മുകളില്‍ ഇരിയ്ക്കുന്ന മല്ലികയാണ് പോസ്റ്ററിലുള്ളത്.

മല്ലികയുടെ ഇരിപ്പ് രാജസ്ഥാന്‍ അസംബ്ലി കെട്ടിടത്തിന്റെ പശ്ചാത്തലത്തിലാണ്. ത്രിവര്‍ണവും രാജസ്ഥാന്‍ നിയമസഭാ കെട്ടിടവും എല്ലാം കൂടി കണ്ടതോടെ രാജസ്ഥാനിലെയും ഇന്ത്യയിലെ തന്നെയും ദേശസ്‌നേഹികളില്‍ കലിയിളകിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മല്ലികയുടെ പോസ്റ്ററിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
രാജസ്ഥാനിലെ ജോദ്പൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തപ്പെട്ട ഭന്‍വാരി ദേവി ലൈംഗിക വിവാദത്തെകേന്ദ്രമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഭന്‍വാരി ദേവിയായിട്ടാണ് മല്ലിക അഭിനയിക്കുന്നത്. ഓംപുരി, അനുപംഖേര്‍, നസീറുദ്ദീന്‍ ഷാ, ജാക്കി ഷ്രോഫ് എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെസി ബൊകാഡിയയാണ് ചിത്രത്തിന്റെ സംവിധായകന്‍. എല്ലാവരും പറയുന്നപോലെ തന്‍രെ ചിത്രത്തില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയേയോ ഇന്ത്യന്‍ പതാകയെയോ മോശമാക്കി കാണിക്കുന്നില്ലെന്ന് ബൊകാഡിയ പറയുന്നു.


Click it and Unblock the Notifications











