വിവാഹത്തിനായി ഒരുങ്ങി മാമാങ്കം നായിക! പ്രിയതമനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രാചി തെഹ്ലാന്‍
മാമാങ്കം എന്ന ചരിത്ര സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് പ്രാചി തെഹ്ലാന്‍. എം പദ്മകുമാര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചിരുന്നത്. പഞ്ചാബി താരമായ പ്രാചിയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു മാമാങ്കം. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ട താരമായി പ്രാചി തെഹ്ലാന്‍ മാറിയിരുന്നു.
മാമാങ്കത്തിന് പിന്നാലെ മമ്മൂട്ടിയോടുളള തന്റെ ഇഷ്ടവും പ്രാചി തെഹ്ലാന്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ വലിയ ആരാധികയാണ് താനെന്നാണ് നടി തുറന്നുപറഞ്ഞത്. മാമാങ്കത്തിന് ശേഷം പ്രാചി തെഹ്ലാന്റെ പുതിയ സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. അതേസമയം കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ പുതിയ വിശേഷം നടി അറിയിച്ചിരുന്നത്.

താന്‍ വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്ന വിവരമായിരുന്നു പ്രാചി ആരാധകരെ അറിയിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വിവാഹമെന്നും അമ്പത് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നും പ്രാചി തെഹ്ലാന്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് ഏഴിനാണ് നടിയുടെ വിവാഹം. കോവിഡ് കാലത്ത് എല്ലാവിധ സുരക്ഷ മുന്‍കരുതലുമെടുത്താണ് വിവാഹം നടത്തുക.

ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത്ത് സരോഹയാണ് പ്രാചിയുടെ വരന്‍. ഇരുവരും 2012മുതല്‍ പ്രണയത്തിലായിരുന്നു.
വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും നടക്കുക. നിശ്ചയം രാവിലെയും വിവാഹം വൈകീട്ടുമായിട്ടാണ് നടത്തുന്നത്. വിവാഹത്തിന് എത്തുന്ന അതിഥികളോടെല്ലാം മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാസ്‌കും സാനിറ്റൈസറുമെല്ലാം വിവാഹ വേദിയിലും ഉണ്ടാകുമെന്ന് പ്രാചി ടെഹ്ലാന്‍ അറിയിച്ചിരുന്നു.
Recommended Video

വിവാഹത്തിന് എത്തുന്ന ഓരോരുത്തരുടെയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറഞ്ഞിരുന്നു. ഓഗസ്റ്റ് മൂന്ന് മുതല്‍ പ്രാചിയുടെ വിവാഹ ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രാചി തെഹ്ലാന്‍ പങ്കുവെച്ച തന്റെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

ഇത്തവണ പ്രതിശ്രുത വരന്‍ രോഹിത് സരോഹയ്‌ക്കൊപ്പമുളള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. രോഹിത്തിനൊപ്പമുളള മനോഹര ചിത്രങ്ങളാണ് പ്രാചി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ ചടങ്ങുകള്‍ക്കായി പ്രാചിയുടെ കുടുബത്തിലുളളവര്‍ നേരത്തെ എത്തിയിരുന്നു. കുടുംബത്തിലുളളവര്‍ക്കൊപ്പമുളള ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.

അതേസമയം മാമാങ്കത്തിനായി രണ്ട് വര്‍ഷമാണ് നടി ചെലവഴിച്ചിരുന്നത്. തന്റെ കരിയറില്‍ ലഭിച്ച മികച്ച വേഷമാണ് മാമാങ്കത്തിലേത് എന്ന് മുന്‍പ് നടി പറഞ്ഞിരുന്നു. മാമാങ്കത്തിന് പിന്നാലെ മലയാള സിനിമയോടുളള തന്റെ ഇഷ്ടവും നടി തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിക്കും പ്രാചിക്കുമൊപ്പം ഉണ്ണി മുകുന്ദന്‍, അച്യുതന്‍, അനു സിത്താര, കനിഹ തുടങ്ങിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

സിനിമകള്‍ക്ക് പുറമെ കായികരംഗത്തും തിളങ്ങിയ താരമാണ് പ്രാചി ടെഹ്ലാന്‍. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ്ബോള്‍ ടീമിനെ നയിച്ചത് നടിയായിരുന്നു. നെറ്റ്ബോളിനൊപ്പം ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറായും പ്രാചി തിളങ്ങിയിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു പ്രാചി ടെഹ്ലാന്‍ അഭിനയ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ചില പഞ്ചാബി സിനിമകളില്‍ നടി വേഷമിട്ടിരുന്നു.


Click it and Unblock the Notifications











