Just In
- 22 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 31 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോക്സോഫീസിനെ മലര്‍ത്തിയടിച്ച് മാമാങ്കം! ആദ്യദിനത്തില്‍ റെക്കോര്‍ഡ്! കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!
തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിരഞ്ഞുനിന്ന ചിത്രമായിരുന്നു മാമാങ്കം. കരിയറില്‍ വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു മെഗാസ്റ്റാര്‍ ഈ ചിത്രം ഏറ്റെടുത്തത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകരുടെ ആവേശം ഇരട്ടിച്ചിരുന്നു. ട്രെയിലറും ഗാനങ്ങളുമൊക്കെ എത്തിയത് പിന്നീടായിരുന്നു. എല്ല താരത്തിലുമുള്ള കഥാപാത്രത്തേയും അനായാസനേ മനോഹരമാക്കുന്ന മമ്മൂട്ടിയില്‍ മാമാങ്കത്തിലെ ചാവേറും ഭദ്രമായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസമായിരുന്നു സിനിമ റിലീസ് ചെയ്തത്. 50 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കിയത്. രാഗം തിയേറ്ററില്‍ വെച്ചായിരുന്നു സംവിധായകനും നിര്‍മ്മാതാവുമടക്കമുള്ളവര്‍ സിനിമ കണ്ടത്.
45 രാജ്യങ്ങളിലായി 2000 ലധികം സ്ക്രീനുകളിലായാണ് സിനിമ എത്തിയത്. പ്രദര്‍ശനത്തിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡ് നേടിയ സിനിമയുടെ കലക്ഷന്‍ എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ തുടങ്ങിയിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം മാറിക്കഴിഞ്ഞുവെന്ന് സിനിമാപ്രേമികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ തിയേറ്റര്‍ വിസിറ്റിനെക്കുറിച്ചും ആദ്യ ദിനത്തിലെ കലക്ഷനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളുമായി നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളി എത്തിയത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

മാമാങ്കം എത്തി
മാമാങ്ക വിശേഷങ്ങൾ. ഇന്നലെ ആ സുദിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി. ഏകദേശം രണ്ടു വർഷമായുള്ള യാത്രയായിരുന്നു... ഉദ്യോഗ ജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര...ലോകവ്യാപകമായി ജനങ്ങൾ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത് എന്ന സന്തോഷം പങ്കുവെച്ചായിരുന്നു നിര്‍മ്മാതാവ് എത്തിയത്.

23 കോടിക്ക് മുകളില്‍
ഇന്നലെ കുറെ സിനിമാ തിയേറ്ററുകളിൽ ഞങ്ങൾ വിസിറ്റ് ചെയ്തു...റിലീസ് ചെയ്ത ഏകദേശം 2000 സെൻടറുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണ്... വെളുപ്പിന് വരെയുള്ള അവൈലബിൾ റിപ്പോർട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. കൃത്യമായ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നശിപ്പിക്കുന്നവരോട്
അത്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു. ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ. കോടിക്കണക്കിനു രൂപയുടേയും... ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു. അതുപോലെ ഷൂട്ടിംഗ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല... കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ .ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രൊജക്ടുകള്‍ക്ക് ഉത്തേജകമായിരിക്കും.

നിര്‍മ്മാതാവിന് കൈയ്യടി
മലയാളത്തില്‍ ഇത്തരമൊരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് തെലിയിച്ച നിര്‍മ്മാതാവിനെ അഭിനന്ദിച്ച് താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇതെന്റെ സിനിമയാണെന്ന് അഭിമാനത്തോടെ നിങ്ങള്‍ക്ക് പറയാനാവുമെന്നും നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ എല്ലാ കുതന്ത്രങ്ങളും നിഷ്പ്രഭമാവുമെന്നുമായിരുന്നു ഒരാളുടെ കമന്റ്.

ഡീഗ്രേഡിങ് നീക്കങ്ങള്‍ സജീവം
തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പ് തന്നെ മാമാങ്കത്തിനെതിരെയുള്ള ഡീഗ്രഡിങ് നീക്കങ്ങള്‍ സജീവമായിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷവും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബാഹുബലി പ്രതീക്ഷിച്ച് എത്തുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന് നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചരിത്രത്തെ വികലമാക്കാതെ അതിമനോഹരമായാണ് സിനിമയൊരുക്കിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മമ്മൂട്ടി മാത്രമല്ല ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, ഇനിയ തുടങ്ങിയ താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

നേടാന്‍ പോവുന്ന റെക്കോര്‍ഡുകള്‍
മലയാള സിനിമയില്‍ പുതുചരിത്രമായിരിക്കും മാമാങ്കം കുറിക്കുന്നതെന്ന തരത്തിലുള്ള പ്രവചനങ്ങളും വിലയിരുത്തലുകളും തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. കലക്ഷനില്‍ മമ്മൂട്ടി നേടാന്‍ പോവുന്ന റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ആദ്യദിന കലക്ഷനില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ മാമാങ്കം രണ്ടാമതെത്തിയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ലോകവ്യാപകമായി ചിത്രം 23 കോടി നേടിയെന്ന് നിര്‍മ്മാതാവ് പറഞ്ഞിരുന്നു.