മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ആസൂത്രീത നീക്കം! സജീവ് പിളളയ്‌ക്കെതിരെ പരാതിയുമായി സഹ നിര്‍മ്മാതാവ്

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രം അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി ഒരുങ്ങിയ സിനിമ വലിയ പ്രതീക്ഷകളോടെയാണ് എത്തുന്നത്. നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം എം പദ്കുമാറാണ് സംവിധാനം ചെയ്യുന്നത്. 55 കോടി രൂപ മുതല്‍മുടക്കില്‍ കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി ചിത്രം നിര്‍മ്മിക്കുന്നു.

ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ഇതിനായുളള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയിരുന്നു. ആരാധകരും പ്രേക്ഷകരും ഒരപോലെ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. ഇതിനിടെ റിലീസിന് കുറച്ച് ദിവസം മാത്രം ബാക്കിനില്‍ക്കെ സിനിമയെ തകര്‍ക്കാന്‍ ചിലര്‍ ആസുത്രീതമായി ശ്രമിക്കുവെന്ന് സഹനിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം

തിരുവനന്തപുരം റേഞ്ച് ഡി ഐജിക്ക് നല്‍കിയ പരാതിയിലാണ് സഹനിര്‍മ്മാതാവ് ആന്റണി ജോസഫ് ഇക്കാര്യങ്ങള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചിത്രത്തിനെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുകകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചാരണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സിനിമയെ തകര്‍ക്കാന്‍ മുന്‍സംവിധായകന്‍ സജീവ് പിളളയും മറ്റുളളവരും ശ്രമിക്കുന്നുണ്ടെന്നാണ് സഹനിര്‍മ്മാതാവ് ആരോപിച്ചിരിക്കുന്നത്.

സജീവ് പിളളയുടെ

സജീവ് പിളളയുടെ സംവിധാനത്തില്‍ 13കോടിയില്‍പരം രൂപയുടെ നഷ്ടം നിര്‍മ്മാതാവിന് സംഭവിച്ചതായും പരാതിയില്‍ പറയുന്നു. പിന്നീട് 21.75 ലക്ഷം രൂപ നല്‍കി സജീവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതിന് ശേഷം സിനിമയെ തകര്‍ക്കാന്‍ നവമാധ്യമങ്ങളില്‍ അടക്കം സജീവും മറ്റു ചിലരും ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നാണ് പരാതി.

പരാതിയിലെ പ്രധാന ഭാഗങ്ങള്‍

പരാതിയിലെ പ്രധാന ഭാഗങ്ങള്‍

ഒരേ കേന്ദ്രത്തില്‍ നിന്നാണ് സോഷ്യല്‍ മീഡിയയിലെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്തതാണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും പോലീസ് അന്വേഷിക്കേണ്ടതുണ്ട്. 55 കോടി രൂപയാണ് മാമാങ്കം സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്.

ചരിത്ര പ്രമേയമായതിനാലും

ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുളളത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തിയില്ലെങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും. മാമാങ്കം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംഘത്തിന്റെ കണ്ണിയായാണ് സജീവ് പിളള ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ സംശയിക്കുന്നു.

ഈ രണ്ട് വിഭാഗത്തിന്റെയും

ഈ രണ്ട് വിഭാഗത്തിന്റെയും നീക്കങ്ങള്‍ അന്വേഷണ വിധേയമാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. നേരത്തെ സജീവ് പിളളയ്ക്ക് പകരം എം പദ്കുമാറായിരുന്നു മാമാങ്കത്തിന്റെ സംവിധാനം ഏറ്റെടുത്തിരുന്നത്. സജീവ് പിളളയുടെ പരിചയക്കുറവ് മൂലം ചിത്രത്തിന് വന്‍ നഷ്ടമാണ് സംഭവിച്ചതെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിളളി തന്നെ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുളളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നുവെന്നും നിര്‍മ്മാവ് മുന്‍പ് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X