twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മാമാങ്കം! ബോക്‌സോഫീസിനെ വിറപ്പിച്ച സിനിമ പുതിയ ഉയരങ്ങളിലെത്തി

    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുക്കിയ മാമാങ്കം ഡിസംബര്‍ പന്ത്രണ്ടിനാണ് റിലീസ് ചെയ്തത്. ആഗോളതലത്തില്‍ റെക്കോര്‍ഡ് പ്രദര്‍ശനായിരുന്നു സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്. അതിനാല്‍ തന്നെ ബോക്‌സോഫീസില്‍ അതിഗംഭീര പ്രകടനം നടത്താന്‍ സിനിമക്ക് സാധിച്ചിരുന്നു. ആദ്യദിനം 23 കോടിയോളം സ്വന്തമാക്കിയെന്ന് നിര്‍മാതാവ് തന്നെ വ്യക്തമാക്കിയിരുന്നു.

    പിന്നീടുള്ള ദിവസങ്ങളിലും ഇതേ പ്രകടനം കാഴ്ച വെച്ചതോടെ ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ ആയിരുന്നു മാമാങ്കത്തിന് ലഭിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ വലിയൊരു തുകയിലെത്താനും സിനിമയ്ക്ക് കഴിയുമെന്നാണ് അറിയുന്നത്. ഇപ്പോഴിതാ സിനിമ പുതിയ ഉയരങ്ങള്‍ താണ്ടി കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാവും അണിയറ പ്രവര്‍ത്തകരും.

     മാമാങ്കം പുതിയ റെക്കോര്‍ഡിലേക്ക്

    45 രാജ്യങ്ങളില്‍ ഒന്നിച്ച് 2000 സ്‌ക്രീനുകളിലായിരുന്നു മാമാങ്കം റിലീസ് ചെയ്തത്. റിലീസിനെത്തി രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുന്ന മാമാങ്കം ഇപ്പോഴും അതേ രീതിയില്‍ തന്നെയാണ് പ്രദര്‍ശനം നടത്തുന്നത്. ഇതിനകം മുപ്പതിനായിരം ഷോ പൂര്‍ത്തിയാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പലയിടങ്ങളിലും ഇപ്പോഴും ഹൗസ്ഫുള്‍ ഷോ നടക്കുന്നുണ്ട്. കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലുമെല്ലാം ഇത് തന്നെയാണ് സ്ഥിതി.

     മാമാങ്കം പുതിയ റെക്കോര്‍ഡിലേക്ക്

    സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയെ കുറിച്ച് വന്നതെങ്കിലും ചരിത്ര സിനിമയാണെന്നുള്ളതും വലിയ മുതല്‍ മുടക്കിലൊരുക്കിയ സാങ്കേതിക വിദ്യകളും മാമാങ്കത്തെ മറ്റ് സിനിമകളില്‍ നിന്നും വേറിട്ട് നിര്‍ത്തിയിരിക്കുകയാണ്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരുടെ പ്രകടനത്തിനാണ് ഏറ്റവുമധികം പ്രേക്ഷക പ്രശംസ ലഭിച്ചിരിക്കുന്നത്. ഇതല്ലാതെ ശ്രദ്ധേമായ ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്.

     മാമാങ്കം പുതിയ റെക്കോര്‍ഡിലേക്ക്

    റിലീസ് ദിവസം ആഗോളതലത്തില്‍ 23 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ചെന്നാണ് നിര്‍മാതാവ് വ്യക്തമാക്കിയത്. നാല് ദിവസം കൊണ്ട് അറുപത് കോടിയിലെത്തി. ലൂസിഫറിന് ശേഷം കോടികള്‍ വാരിക്കൂട്ടി ബോക്‌സോഫീസിനെ വിറപ്പിച്ച മറ്റൊരു സിനിമയായി ഇതോടെ മാമാങ്കം മാറി. നൂറ് കോടി ക്ലബ്ബിലേക്ക് അധിക ദൂരമില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിവാവുന്നത്. വരും ദിസങ്ങളില്‍ പുതിയ കണക്ക് വിവരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുമെന്നാണ് കരുതുന്നത്.

    ലെച്ചുവിന്റെ വരന്‍ ഷെയിന്‍ നിഗം! ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ഷെയിന്റെ മാസ് എന്‍ട്രിലെച്ചുവിന്റെ വരന്‍ ഷെയിന്‍ നിഗം! ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ഷെയിന്റെ മാസ് എന്‍ട്രി

     മാമാങ്കം പുതിയ റെക്കോര്‍ഡിലേക്ക്

    അതേ സമയം മാമാങ്കം ചൈനയിലേക്ക് കൂടി റിലീസ് ചെയ്യുകയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. ഇതിനകം 45 രാജ്യങ്ങളില്‍ സിനിമ എത്തിച്ചു. ആയോധനകലകള്‍ക്ക് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമ ആയതിനാല്‍ ചൈനയില്‍ തരംഗമുണ്ടാക്കാന്‍ മാമാങ്കത്തിന് കഴിയുമെന്നാണ് സൂചന. നേരത്തെ മലയാളത്തില്‍ നിന്നും പല സിനിമകളും ചൈനയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും റിലീസ് സാധിച്ചിരുന്നില്ല. ഇതോടെ ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടം മാമാങ്കത്തിന് സ്വന്തമാക്കാം.

     കല്യാണത്തിനുള്ള മുന്നൊരുക്കമോ... നയന്‍താരയും വിഘ്‌നേശും ക്ഷേത്ര ദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നു!! കല്യാണത്തിനുള്ള മുന്നൊരുക്കമോ... നയന്‍താരയും വിഘ്‌നേശും ക്ഷേത്ര ദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നു!!

    English summary
    Mamangam Completed 30000 Shows
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X