twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും 100 കോടി സ്വന്തമാക്കി മമ്മൂട്ടി! ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷനായി മാമാങ്കം

    |

    മലയാള സിനിമ കാത്തിരുന്നത് പോലെ ബ്രഹ്മാണ്ഡ ചിത്രമായിട്ടെത്തിയ മാമാങ്കം ജൈത്രയാത്ര തുടരുകയാണ്. റിലീസ് ദിവസം സിനിമയ്ക്ക് ലഭിച്ച നല്ല പ്രതികരണങ്ങളാണ് പിന്നീടുള്ള ദിവസങ്ങളിലെല്ലാം പ്രേക്ഷകരുടെ തിരക്ക് കുടാന്‍ കാരണം. അമ്പത്തിയഞ്ച് കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ സിനിമ ആദ്യ ആഴ്ചകളില്‍ ബോക്‌സോഫീസില്‍ അത്യുഗ്രന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

    റിവ്യൂ വന്നതിന് ശേഷം സിനിമയുടെ ബോക്‌സോഫീസ് നിലവാരം എങ്ങനെയാണെന്നാണ് എല്ലാവരും കാത്തിരുന്നത്. ആദ്യദിനം 23 കോടിയ്ക്ക് മുകൡലായിരുന്നു ആഗോളതലത്തില്‍ നിന്നുള്ള കളക്ഷന്‍. ഇപ്പോഴിതാ മാമാങ്കം നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. നിര്‍മാതാവും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

     നൂറ് കോടി ക്ലബ്ബിലെത്തി മാമാങ്കം

    ലോകത്താകമാനമായി മാമാങ്കം നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. ഏറ്റവും സന്തോഷത്തോടെയാണ് ഇത് അറിയിക്കുന്നതെന്നുമാണ് മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്. നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് എത്തിയിരിക്കുകയാണ്. അതിവേഗം നൂറ് കോടി മറികടന്നതോടെ വരുന്ന ദിവസങ്ങളില്‍ മാമാങ്കം വലിയൊരു കളക്ഷന്‍ സ്വന്തമാക്കുമെന്ന് തന്നെയാണ് അറിയുന്നത്.

    നൂറ് കോടി ക്ലബ്ബിലെത്തി മാമാങ്കം

    വിശ്വസീനിയമായ ചില റിപ്പോര്‍ട്ടുകളില്‍ നിന്നും മാമാങ്കത്തിന്റെ ഒരാഴ്ചത്തെ കളക്ഷന്‍ വന്നിരിക്കുകയാണ്. യുഎഇ/ജിസിസി റീജിയനുകളില്‍ നിന്ന് മാത്രം 10.17 കോടി മാമാങ്കത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. യുഎഇ യില്‍ നിന്ന് 5.53 കോടിയാണ് കളക്ഷന്‍. സൗദി അറേബ്യയില്‍ നിന്നും 62 ലക്ഷവും ബാക്കി ജിസിസി മേഖലകളില്‍ നിന്നും 4.02 കോടിയുമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ഏഴ് ദിവസത്തെ റിപ്പോര്‍ട്ടുകളാണിത്.

     നൂറ് കോടി ക്ലബ്ബിലെത്തി മാമാങ്കം

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി പിറന്ന വര്‍ഷമായിരുന്നു 2019. വിഷുവിന് മുന്നോടിയായി റിലീസ് ചെയ്ത മധുരരാജയായിരുന്നു നൂറ് കോടി നേടിയ ചിത്രം. അതിന് ശേഷം ഇതേ വര്‍ഷം തന്നെ മാമാങ്കവും നൂറ് കോടിയിലെത്തി വിസ്മയിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ ചിത്രങ്ങള്‍ പിറന്നതും ഇതേ വര്‍ഷമാണ്. ഇതോടെ റെക്കോര്‍ഡുകളെല്ലാം സ്വന്തം പേരിലൊതുക്കുകയാണ് താരം.

    മാമാങ്കം ചൈനയിലേക്ക്, സ്വന്തമാക്കിയത് റെക്കോര്‍ഡ് തുക! പുതിയ ചരിത്രം തിരുത്തി കുറിച്ച് മെഗാസ്റ്റാര്‍മാമാങ്കം ചൈനയിലേക്ക്, സ്വന്തമാക്കിയത് റെക്കോര്‍ഡ് തുക! പുതിയ ചരിത്രം തിരുത്തി കുറിച്ച് മെഗാസ്റ്റാര്‍

     നൂറ് കോടി ക്ലബ്ബിലെത്തി മാമാങ്കം

    മാമാങ്കമെത്തിയ ആദ്യ നാല് ദിവസങ്ങള്‍ക്കുള്ളില്‍ 60.70 കോടിയോളമായിരുന്നു സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും വേഗം ഇത്രയും വലിയ കളക്ഷന്‍ ഉണ്ടാക്കിയ സിനിമയായിരുന്നു. അതുപോലെ മലയാള സിനിമയില്‍ ഏറ്റവും വേഗം കോടികള്‍ വാരിക്കൂട്ടിയ മൂന്നാമത്തെ വലിയ ചിത്രമായിട്ടും മാമാങ്കം മാറി. നേരത്തെ പുലിമുരുകനും ലൂസിഫറുമായിരുന്നു ഈ നേട്ടം കൈവരിച്ച ചിത്രങ്ങള്‍.

    ലെച്ചുവിന്റെ വരന്‍ ഷെയിന്‍ നിഗം! ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ഷെയിന്റെ മാസ് എന്‍ട്രിലെച്ചുവിന്റെ വരന്‍ ഷെയിന്‍ നിഗം! ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ഷെയിന്റെ മാസ് എന്‍ട്രി

    English summary
    Mamangam Enters The 100 Crore Club
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X