ആദ്യ ആഴ്ച തന്നെ കോടികള്‍ പെട്ടിയിലാക്കി മാമാങ്കം! 60 കോടിയില്‍ നിന്നും 100 ലേക്ക് അധികമില്ല
ചരിത്രത്തെ ആസ്പദമാക്കി മലയാളത്തില്‍ നിന്നുമൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം തിയറ്ററുകളില്‍ തരംമഗമായി കൊണ്ടിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ആദ്യ ദിവസം തന്നെ ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷനായിരുന്നു സ്വന്തമാക്കിയത്. നിര്‍മാതാവ് വേണു കുന്നപ്പിള്ളി തന്നെയാണ് മാമാങ്കത്തിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഒരാഴ്ചയ്ക്കുള്ളില്‍ അമ്പതും അറുപതും കോടികള്‍ മാമാങ്കം വാരിക്കൂട്ടിയെന്ന കാര്യവും നിര്‍മാതാവ് വ്യക്തമാക്കിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. ഇതുവരെ മലയാള സിനിമ ഉണ്ടാക്കിയെടുത്ത സകല റെക്കോര്‍ഡുകളും ഇതോടെ തകരാന്‍ പോവുകയാണെന്നാണ് മാമാങ്കത്തിന്റെ പുതിയ കണക്ക് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തിന് ബോക്‌സോഫീസില്‍ അത്യുഗ്രന്‍ തുടക്കമായിരുന്നു ലഭിച്ചത്. ലോകത്താകമാനം രണ്ടായിരത്തോളം തിയറ്ററുകള്‍ ലഭിച്ചതിനാല്‍ ്23.7 കോടിയായിരുന്നു സിനിമയുടെ റിലീസ് ദിന കളക്ഷന്‍. മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന സിനിമയുടെ റെക്കോര്‍ഡ് തകര്‍ത്ത് കൊണ്ടായിരുന്നു മാമാങ്കത്തിന്റെ ആദ്യദിനം. നിര്‍മാതാവ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിനകം മാമാങ്കം അറുപത് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ്.

ഡിസംബര്‍ പന്ത്രണ്ട് വ്യാഴാചയായിരുന്നു മാമാങ്കം തിയറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി മാമാങ്കം മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത മൂന്നും നാലും ദിവസങ്ങളില്‍ പ്രതിദിനം പന്ത്രണ്ട് കോടിയ്ക്ക് മുകളില്‍ ലഭിച്ചിരുന്നു. ഇതോടെയാണ് വലിയൊരു തുകയിലെത്താന്‍ സിനിമയ്ക്ക് സാധിച്ചത്. കേരളത്തിലും ഇന്ത്യയ്ക്ക് അകത്തുള്ള മറ്റിടങ്ങളിലും വിദേശത്തുമെല്ലാം മോശമില്ലാത്ത പ്രകടനമാണ് ഓരോ ദിവസവും കാഴ്ച വെക്കുന്നത്.

ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎഇ-ജിസിസി സെന്ററുകളില്‍ നിന്നും 7.43 കോടിയോളം മാമാങ്കത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത് ആദ്യ നാല് ദിവസത്തിനുള്ളില്‍ ലഭിച്ച തുകയാണ്. യുഎഇ യില്‍ നിന്ന് മാത്രം 4.75 കോടിയോളമായിരുന്നു. ജിസിസി യില്‍ നിന്നും 2.68 കോടിയും സ്വന്തമാക്കി. കുറഞ്ഞ സമയത്തിനുള്ളില്‍ ഈ സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ തുകയായി മാറി.

കൃത്യമായ കണക്ക് വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും മാമാങ്കത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങളും വിതരണാവകാശവും മറ്റ് റൈറ്റ്‌സുമെല്ലാം വമ്പന്‍ തുകയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. ഇതോടെ റിലീസിന് മുന്‍പ് തന്നെ വലിയൊരു തുക സിനിമ പെട്ടിയിലാക്കി. 55 കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ സിനിമ ഇതിനകം തന്നെ മുടക്ക് മുതല്‍ സ്വന്തമാക്കുകയും ലാഭം കൈയടക്കി കൊണ്ടിരിക്കുകയുമാണ്. ഇത്രയും ബജറ്റില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമയാണിത്. വരും ദിവസങ്ങളില്‍ ഇതിനെക്കാള്‍ വലിയൊരു തുക സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴും മാമാങ്കം കാണാന്‍ എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.


Click it and Unblock the Notifications











