മമ്മൂട്ടിയുടെ മാമാങ്കം ഡിസംബറില്‍! ക്രിസ്മസ് താരപോരാട്ടം കടുക്കുന്നു! പുതുചരിത്രമെഴുതുന്നത് ആരാവും?

തിരുനാവായ മണപ്പുറത്തെ മാമാങ്ക മഹോത്സവത്തെക്കുറിച്ച് കേട്ടിരിക്കാത്തവര്‍ കുറവാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെ പല ശേഷിപ്പുകളും ഇന്നും നമുക്ക് മുന്നിലുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മാമാങ്കത്തെക്കുറിച്ചൊരു സിനിമയെത്തുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന മാമാങ്കം തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മമ്മൂട്ടി വീണ്ടും ചരിത്രപുരുഷനായെത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്.

നവംബര്‍ 21നാണ് സിനിമ എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. സിനിമയുടെ റിലീസ് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കൃത്യമായ റിലീസ് തീയതി പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ എത്തിയത്. ഡിസംബര്‍ 12നാണ് ചിത്രമെത്തുന്നത്. നാല് ഭാഷകളിലായി വേള്‍ഡ് വൈഡായാണ് സിനിമയെത്തുന്നത്. ക്രിസ്മസിന് മുന്നോടിയായെത്തുന്ന ചിത്രത്തിന് ഗംഭീര സ്വീകരണം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകരുടെ അവകാശവാദം.

Mammootty

ചരിത്രപുരുഷനായി മെഗാസ്റ്റാര്‍ എത്തിയപ്പോഴൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷമുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ക്രിസ്മസ് ബോക്‌സോഫീസ് പോരാട്ടത്തില്‍ മെഗാസ്റ്റാറും അണിചേരുകയാണ്. മാമാങ്ക മഹോത്സവത്തിലൂടെ മലയാള സിനിമയില്‍ മറ്റൊരു ചരിത്രം പിറക്കുമോയെന്നറിയാന്‍ നമുക്കും കാത്തിരിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X