മാമാങ്കത്തിലെ ഉണ്ണിമായ വിവാഹിതയാവുന്നു! പ്രാചി തെഹ്ലാന്‍റെ വരന്‍ ബിസിനസുകാരന്‍

By Prashant V R

മാമാങ്കം എന്ന ചരിത്ര സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് പ്രാചി തെഹ്ലാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രമായിട്ടാണ് നടി തിളങ്ങിയത്. പഞ്ചാബി നടിയായ പ്രാചി അഭിനയിച്ച ആദ്യ മലയാള ചിത്രം കൂടിയായിരുന്നു മാമാങ്കം. ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാമാങ്കത്തിലെ മൂക്കുത്തി മൂക്കൂത്തി എന്ന് തുടങ്ങുന്ന ഗാനരംഗവും പ്രാചി തെഹ്ലാന്റെതായി തരംഗമായി മാറിയിരുന്നു.

മാമാങ്കത്തിന് പിന്നാലെ നടിയുടെ പുതിയ സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. ലോക് ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയിലായിരുന്നു നടി കൂടുതല്‍ ആക്ടീവായിരുന്നത്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. അതേസമയം പ്രാചി തെഹ്ലാന്‍ പങ്കുവെച്ച തന്റെ പുതിയ വിശേഷം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മാമാങ്കത്തിന് പിന്നാലെ

മാമാങ്കത്തിന് പിന്നാലെ താന്‍ വിവാഹിതയാകുന്നു എന്ന വിവരമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് നടിയുടെ വിവാഹം. കോവിഡ് കാലത്ത് എല്ലാവിധ സുരക്ഷ മുന്‍കരുതലുമെടുത്താണ് വിവാഹം നടത്തുക. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത്ത് സരോഹയാണ് പ്രാചിയുടെ വരന്‍. ഇരുവരും 2012മുതല്‍ പ്രണയത്തിലായിരുന്നു.

വിവാഹ നിശ്ചയവും

വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും നടക്കുക. നിശ്ചയം രാവിലെയും വിവാഹം വൈകീട്ടുമായിട്ടാണ് നടത്തുന്നത്. വിവാഹത്തിന് അമ്പത് പേരെയാണ് നടി ക്ഷണിച്ചിട്ടുളളത്. വിവാഹത്തിന് എത്തുന്ന അതിഥികളോടെല്ലാം മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്‌കും സാനിറ്റൈസറുമെല്ലാം വിവാഹ വേദിയിലും ഉണ്ടാകുമെന്ന് പ്രാചി ടെഹ്ലാന്‍ അറിയിച്ചു.

ഓഗസ്റ്റ് മൂന്ന്

ഓഗസ്റ്റ് മൂന്ന് മുതല്‍ക്കുതന്നെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങുമെന്നും താരം പറയുന്നു. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാന്‍ 30 മിനിറ്റിന്റെ ഇടവേളകളില്‍ എത്താനാണ് അറിയിച്ചിരിക്കുന്നത്. വിവാഹത്തിന് എത്തുന്ന ഓരോരുത്തരുടെയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറഞ്ഞു.

അതേസമയം

അതേസമയം ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു പ്രാചി ടെഹ്ലാന്‍ അഭിനയ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ചില പഞ്ചാബി സിനിമകളില്‍ നടി വേഷമിട്ടിരുന്നു. സിനിമകള്‍ക്ക് പുറമെ കായികരംഗത്തും തിളങ്ങിയ താരമാണ് പ്രാചി ടെഹ്ലാന്‍. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീമിനെ നയിച്ചത് നടിയായിരുന്നു. നെറ്റ്‌ബോളിനൊപ്പം ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറായും പ്രാചി തിളങ്ങിയിരുന്നു.

മാമാങ്കത്തിനായി

മാമാങ്കത്തിനായി രണ്ട് വര്‍ഷമാണ് നടി ചെലവഴിച്ചിരുന്നത്. തന്റെ കരിയറില്‍ ലഭിച്ച മികച്ച വേഷമാണ് മാമാങ്കത്തിലേത് എന്ന് മുന്‍പ് നടി പറഞ്ഞിരുന്നു. മാമാങ്കത്തിന് പിന്നാലെ മലയാള സിനിമയോടുളള തന്റെ ഇഷ്ടവും നടി തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ വലിയ ആരാധികയാണ് താനെന്നും നടി മുന്‍പ് പറഞ്ഞിരുന്നു. എം പദ്മകുമാറായിരുന്നു മമ്മൂട്ടിയുടെ മാമാങ്കം സംവിധാനം ചെയ്തിരുന്നത്. മമ്മൂട്ടിക്കും പ്രാചിക്കുമൊപ്പം ഉണ്ണി മുകുന്ദന്‍, അച്യുതന്‍, അനു സിത്താര, കനിഹ തുടങ്ങിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: mammootty mamangam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X