മാമാങ്കം ഞാന്‍ സ്വീകരിച്ചതിന് കാരണം മമ്മൂക്ക! തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മാമാങ്കം റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 12ന് വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ സെന്‍സറിംഗ് നേരത്തെ പുര്‍ത്തിയായിരുന്നു. റിലീസിന് കുറച്ചുദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിനിമയുടെ പ്രൊമെഷന്‍ പരിപാടികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകരുളളത്.

മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മലയാളം പതിപ്പിന് പുറമെ ചിത്രത്തിന്റെ മറ്റ് ഭാഷകളിലെ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

തമിഴിലും വലിയ റിലീസിയാട്ടാണ്

തമിഴിലും വലിയ റിലീസിയാട്ടാണ് മെഗാസ്റ്റാര്‍ ചിത്രം എത്തുന്നത്. മാമാങ്കത്തിന്റെ തമിഴ് പതിപ്പിന്റെ റിലീസിനോടനുബന്ധിച്ചുളള പ്രസ് മീറ്റ് ഇന്ന് ചെന്നെയില്‍ നടന്നിരുന്നു. മമ്മൂട്ടി, സംവിധായകന്‍ പദ്മകുമാര്‍, ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലന്‍, മാസ്റ്റര്‍ അച്യുത് തുടങ്ങിയവരെല്ലാം ചെന്നൈയില്‍ നടന്ന പ്രസ് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പ്രസ് മീറ്റില്‍

പ്രസ് മീറ്റില്‍ മാമാങ്കത്തില്‍ എത്താനുണ്ടായ കാരണം നടന്‍ ഉണ്ണി മുകുന്ദന്‍ തുറന്നുപറഞ്ഞിരുന്നു. മാമാങ്കം സ്വീകരിച്ചത് മമ്മൂക്ക കാരണമാണെന്നാണ് മാധ്യമങ്ങളോടായി നടന്‍ തുറന്നുപറഞ്ഞത്. ബ്രഹ്മാണ്ഡ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഉണ്ണിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം.

നടനും വലിയ പ്രതീക്ഷകളോടെയാണ്

നടനും വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. തമിഴില്‍ സംവിധായകന്‍ റാമാണ് മാമാങ്കത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മെഗാസ്റ്റാറിന്റെ ഇക്കൊല്ലത്തെ ശ്രദ്ധേയ ചിത്രമായ പേരന്‍പ് റാമിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയിരുന്നത്. അതേസമയം മാമാങ്കത്തിന്റെ പ്രസ് മീറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

പേരന്‍പിന് പിന്നാലെയാണ്

മമ്മൂട്ടി,പദ്മകുമാര്‍,ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ ഒന്നടങ്കം വ്യാപകമായി പ്രചരിക്കുന്നത്. പേരന്‍പിന് പിന്നാലെയാണ് തമിഴില്‍ വീണ്ടുമൊരു മമ്മൂട്ടി ചിത്രം എത്തുന്നത്. തമിഴിലും വലിയ പ്രതീക്ഷകളോടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രവുമായി എത്തുന്നത്. മാമാങ്കത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ തമിഴ് ട്രെയിലറിനും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

More from Filmibeat

Read more about: mammootty mamangam unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X