മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് 60 കോടി! മാമാങ്കത്തിന്റെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാവ്‌

By Midhun Raj

Recommended Video

Mamangam Collected 60Crores from 4 Days | FilmiBeat Malayalam

ഡീഗ്രേഡിംഗിലും തളരാതെ മമ്മൂട്ടിയുടെ മാമാങ്കം വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. നടന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് സിനിമ തിയ്യേറ്റുകളിലേക്ക് എത്തിയിരുന്നത്. ഡിസംബര്‍ 12ന് റിലീസ് ചെയ്ത സിനിമ ലോകമെമ്പാടുമായി 2000 സ്‌ക്രീനുകളിലാണ് എത്തിയത്. റിലീസ് ദിനം മികച്ച വരവേല്‍പ്പാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്.

നിലവില്‍ മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ വിജയമാകാനുളള കുതിപ്പിലാണ് ചരിത്ര സിനിമയുളളത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിച്ചത്. മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷന്‍ 23 കോടിയാണെന്ന് നിര്‍മ്മാതാവ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ നാല് ദിവസംകൊണ്ട് സിനിമ നേടിയ കളക്ഷന്റെ വിവരങ്ങളും നിര്‍മ്മാതാവ് പങ്കുവെച്ചിരിക്കുകയാണ്.

മലയാളം പതിപ്പിന് പുറമെ

മലയാളം പതിപ്പിന് പുറമെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും മമ്മൂട്ടി ചിത്രം പുറത്തിറങ്ങിയിരുന്നു. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വളളുവനാട്ടിലെ ചാവേറുകളുടെ പ്രതികാരത്തിന്റെ കഥ കൂടിയാണ് പറഞ്ഞത്. മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍ അച്യുതന്‍ തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചരിത്രത്തോട് നീതി പുലര്‍ത്തിയ ഒരു ചിത്രമാണ് മാമാങ്കമെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.

ബാഹുബലി പോലൊരു

ബാഹുബലി പോലൊരു സിനിമയല്ല മാമാങ്കമെന്ന് റിലീസിന് മുന്‍പ് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം ചരിത്രം പറയുന്ന നല്ലൊരു സിനിമ തന്നെയായിരിക്കും മാമാങ്കമെന്ന് സംവിധായകനും നിര്‍മ്മാതാവും ഉറപ്പ് നല്‍കി. സിനിമ മികച്ച പ്രതികരണത്തോടെ തിയ്യേറ്ററുകളില്‍ മുന്നേറുന്ന സമയത്താണ് ഒരുവിഭാഗം ആളുകള്‍ ഡീഗ്രേഡിംഗുമായി എത്തിയത്.

സിനിമയിലെ പ്രധാനപ്പെട്ട

സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം ഡീഗ്രേഡിംഗിലും തളരാതെയാണ് മമ്മൂട്ടി ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നാല് ദിവസം കൊണ്ട് ലോകമെമ്പാടുനിന്നും 60 കോടി കളക്ഷന്‍ ചിത്രം നേടിയതായാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.

പ്രമുഖ ട്രേഡ് അനലിസ്റ്റുകളിലൊരാളായ

പ്രമുഖ ട്രേഡ് അനലിസ്റ്റുകളിലൊരാളായ ശ്രീധര്‍ പിളളയടക്കമുളളവര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ശ്രീധര്‍ പിളള ട്വീറ്റ് ചെയ്ത കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാവ് വേണു കുന്നപ്പിളളിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമ നേരത്തെ 55കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരുന്നത്. സംഘടനരംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടായിരുന്നു മാമാങ്കം അണിയിച്ചൊരുക്കിയിരുന്നത്. സിദ്ധിഖ്,സുദേവ് നായര്‍,മണിക്കൂട്ടന്‍,മണികണ്ഠന്‍ ആചാരി, ജയന്‍ ചേര്‍ത്തല,കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ,കവിയൂര്‍ പൊന്നമ്മ ,മാലാ പാര്‍വ്വതി, പ്രാചി ടെഹ്ലാന്‍,അനു സിത്താര,ഇനിയ,കനിഹ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Read more about: mammootty mamangam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X