മമ്മൂട്ടിയെ കാണുന്നില്ലല്ലോ, മാമാങ്കത്തിലെ ആദ്യ ഗാനമെത്തിയപ്പോള്‍ ആരാധകര്‍ പറഞ്ഞത്? വീഡിയോ

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. എം പത്മകുമാര്‍ സംവിധാനം ചെയ്ത ലിനിമയുടെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ഇതിന് പിന്നാലെയായാണ് ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടത്. മൂക്കുത്തി ഗാനം ഇതിനകം തന്നെ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനം നേടിക്കഴിഞ്ഞിട്ടുണ്ട്. ശ്രേയ ഘോഷാലിന്റെ മനോഹര ശബ്ദത്തിലാണ് ഗാനമെത്തിയിട്ടുള്ളത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണമൊരുക്കിയത് എം ജയചന്ദ്രനാണ്. ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, സുദേവ് നായര്‍ തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായും സിനിമ എത്തുന്നുണ്ട്. അനു സിത്താര, ഇനിയ, കനിഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുകയാണ് മമ്മൂട്ടി. വ്യത്യസ്തമാര്‍ന്ന നാല് ഗെറ്റപ്പുകളിലായാണ് അദ്ദേഹം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാമാങ്ക പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ നവംബര്‍ 28ന് തിയേറ്ററുകളിലേക്ക് എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്.

Mamangam

മൂക്കുത്തി ഗാനം പുറത്തുവന്നതിന് പിന്നാലെയായി ട്രോളര്‍മാരും സജീവമായെത്തിയിട്ടുണ്ട്. എവിടെയാണ് കളഞ്ഞുപോയതെന്ന് അറിയില്ലേയെന്ന തരത്തിലുള്ള ട്രോളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഗാനത്തില്‍ മമ്മൂട്ടിയെ കാണാനാവാത്തതിന്റെ നിരാശ പങ്കുവെച്ചായിരുന്നു മറ്റ് ചിലര്‍ എത്തിയത്. ഉണ്ണി മുകുന്ദനും സുദേവ് നായരും നിറഞ്ഞുനില്‍ക്കുകയാണല്ലോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഗാനം കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X