twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും സംഘവും പൊളിച്ചടുക്കി! മാമാങ്കത്തിലൂടെ പുതുചരിത്രവും റെക്കോര്‍ഡുകളും കുറിച്ച് താരം!

    |

    നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി മാമാങ്കം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. തുടക്കം മുതല്‍ ആരാധകര്‍ ഏറ്റെടുത്ത ചിത്രം റിലീസിന് ശേഷവും അതേ പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ സിനിമയെക്കുറിച്ച് ഗംഭീര അഭിപ്രായങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയുടെ ചരിത്രം തന്നെ മാറി മറിയുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ജോസഫിന് ശേഷം അടുത്ത കരിയര്‍ ബ്രേക്ക് ചിത്രവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്തിയിരുന്നു.

    രാഗം തിയേറ്ററില്‍ വെച്ചായിരുന്നു സംവിധായകനടക്കമുള്ളവര്‍ സിനിമ കണ്ടത്. ഗംഭീര വരവേല്‍പ്പായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. കാത്തിരിപ്പിന് വിരാമമിട്ടെത്തുന്ന ചിത്രത്തിന് ബ്രഹ്മാണ്ഡ വരവേല്‍പ്പായിരുന്നു ആരാധകര്‍ ഒരുക്കിയത്. മലയാളത്തിന് അഭിമാനിക്കാവുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആരാധകര്‍ മാത്രമല്ല സിനിമാലോകവും മാമാങ്കം കാണാനായി കാത്തിരിക്കുകയായിരുന്നു. മമ്മൂട്ടിക്കും സംഘത്തിനും ആശംസ അറിയിച്ച് നിരവധി പേരായിരുന്നു എത്തിയത്. ആദ്യപ്രദര്‍ശനത്തില്‍ തന്നെ സിനിമ കണ്ടവരെല്ലാം സന്തുഷ്ടരായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു സിനിമയെന്നും ഈ ചിത്രത്തിലൂടെ മമ്മൂട്ടി പുതുചരിത്രം രചിച്ചുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

    ലൂസിഫറിനെ വെട്ടി

    ലൂസിഫറിനെ വെട്ടി

    മാമാങ്കം നേടാന്‍ സാധ്യതയുള്ള റെക്കോര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പ് തന്നെ തുടങ്ങിയിരുന്നു. താരത്തിന്റെ കരിയറില്‍ മാത്രമല്ല മലയാള സിനിമയ്ക്ക് തന്നെ പുതുചരിത്രവുമായാണ് സിനിമ എത്തുന്നതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. 45 രാജ്യങ്ങളിലായി 2000 ലധികം സ്‌ക്രീനുകളിലായാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. 41 സ്‌ക്രീനുകളിലായിരുന്നു ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചത്. ഈ റെക്കോര്‍ഡ് ഇതിനകം തന്നെ മമ്മൂട്ടി സ്വന്തം പേരിലേക്ക് മാറ്റിക്കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യ, ഉക്രൈന്‍, അങ്കോള തുടങ്ങിയ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ സിനിമയെന്ന നേട്ടവും മാമാങ്കത്തിന് സ്വന്തമാണ്.

    കേരളത്തിലെ സ്‌ക്രീനുകള്‍

    കേരളത്തിലെ സ്‌ക്രീനുകള്‍

    നാനൂറിലധികം തിയേറ്ററുകളിലാണ് കേരളത്തില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലുമായി 150 സെന്ററുകളിലാണ് ചിത്രം എത്തുന്നത്. ഗള്‍ഫ് നാടുകളില്‍ കൂടുതല്‍ സ്‌ക്രീനില്‍ റിലീസ് ചെയ്യുന്ന സിനിമയെന്ന നേട്ടവും മാമാങ്കത്തിന് സ്വന്തമാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി ചിത്രത്തിന് പ്രത്യേകമായ ഫാന്‍സ് ഷോകളില്ലായിരുന്നു. രാവിലെ 10നായിരുന്നു ആദ്യപ്രദര്‍ശനം തുടങ്ങിയത്. ഓസ്‌ട്രേലിയയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള പ്രദര്‍ശനം പൂര്‍ത്തിയായി മികച്ച പ്രതികരണവും ഇതിന് മുന്‍പേ ലഭിച്ചിരുന്നു.

    ചരിത്രത്തോട് നീതി പുലര്‍ത്തി

    ചരിത്രത്തോട് നീതി പുലര്‍ത്തി

    ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയാണ് മാമാങ്കമെന്ന് അണിയറപ്രവര്‍ത്തകര്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ചരിത്രം വളച്ചൊടിക്കാതെ യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്തിയാണ് സിനിമയൊരുക്കിയതെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹോളിവുഡ് ലെവലിലുള്ള ചിത്രമാണ് ഇതെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. പത്മകുമാര്‍ പറഞ്ഞത് പോലെ ഇമോഷണല്‍ ഡ്രാമ നിരാശപ്പെടുത്തിയില്ലെന്നും ആരാധകര്‍ വ്യക്തമാക്കിയിരുന്നു.

    മാസും ക്ലാസും

    മാസും ക്ലാസും

    മാസും ക്ലാസും ഒരുമിച്ച് ചേര്‍ന്ന ചിത്രമാണിതെന്നാണ് മറ്റ് ചിലര്‍ പറഞ്ഞത്. പതിവ് പോലെ തന്നെ തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് താരം. മമ്മൂട്ടിയുടെ അസാധ്യ സ്‌ക്രീന്‍ പ്രസന്‍സിനാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നതെന്നും, ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ഐറ്റങ്ങളൊക്കെ ചിത്രത്തിലുണ്ടെന്നുമുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ഇടയ്ക്ക് ലാഗ് അനുഭവപ്പെട്ടിരുന്നതായി ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലരാവട്ടെ ആ ലാഗും ആസ്വദിച്ചവരാണ്.

    കലക്ഷനിലെ റെക്കോര്‍ഡുകള്‍

    കലക്ഷനിലെ റെക്കോര്‍ഡുകള്‍

    ബോക്‌സോഫീസിനെ തൂക്കിയടിക്കുന്ന തരത്തിലുള്ള വരവ് തന്നെയാണ് മമ്മൂട്ടിയുടേത്. ഇനിയങ്ങോട്ട് മാമാങ്കമായിരിക്കും ബോക്‌സോഫീസിനെ ഭരിക്കുന്നത്. തന്റെ റെക്കോര്‍ഡുകളുള്‍പ്പടെ നിരവധി റെക്കോര്‍ഡുകള്‍ മമ്മൂട്ടി ഭേദിച്ചേക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. മികച്ച ഓപ്പണിങ് കലക്ഷനായിരിക്കും ചിത്രം സ്വന്തമാക്കുന്നതെന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തിയേറ്ററില്‍ത്തന്നെ പോയി കാണേണ്ട ദൃശ്യവിസ്മയാണ് ഇതെന്നും പ്രേക്ഷകര്‍ പറയുന്നു.

    ഉണ്ണി മുകുന്ദനും അച്യുതനും

    ഉണ്ണി മുകുന്ദനും അച്യുതനും

    ഉണ്ണി മുകുന്ദന്റെ കരിയറിനെ മാറ്റി മറിക്കുന്ന സിനിമയായി മാമാങ്കം മാറുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായാണ് താരമെത്തിയത്. അങ്ങേയറ്റത്തെ അഭിനയമികവുമായാണ് താരം ഈ സുനിമ പൂര്‍ത്തിയാക്കിയത്. ബാലതാരമായി അരങ്ങേറിയ അച്യുതനും നിറഞ്ഞ കൈയ്യടികളാണ് ലഭിച്ചത്. അനു സിത്തരയുള്‍പ്പടെയുള്ള വനിതാ താരങ്ങളും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

    English summary
    Mammootty's Mamangam getting good appreciation.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X