ചരിത്രം തിരുത്തി കുറിക്കാന്‍ മാമാങ്കത്തിന്റെ വരവ്! തമിഴ്,തെലുങ്ക് ഹിന്ദി ഭാഷകളിലെ ടീസറും പുറത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിങ്ങിനൊരുങ്ങുകയാണ്. നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 50 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ 21നാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ചന്ദ്രോത്ത് പണിക്കാരായി ഉണ്ണി മുകുന്ദനും മാമാങ്കത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ടീസറുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മലയാളം ടീസര്‍ ഇറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് മറ്റു ഭാഷകളിലെ ടീസറുകളും റിലീസ് ചെയ്തിരിക്കുന്നത്.
26 ലക്ഷത്തിലധികം പേരാണ് മാമാങ്കത്തിന്റെ മലയാളം ടീസര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ പ്രാചി ടെഹ്ലാന്‍, കനിഹ, അനുസിത്താര തുടങ്ങിയവരാണ് നായികമാര്‍. സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. എം ജയചന്ദ്രനാണ് മാമാങ്കത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications