twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിലെ 400 തിയ്യേറ്ററുകളില്‍ മാമാങ്ക മഹോത്സവം! തമിഴ്,തെലുങ്ക് പതിപ്പുകള്‍ തിരുവനന്തപുരത്തും

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം ചരിത്ര റിലീസിനായുളള തയ്യാറെടുപ്പുകളിലാണ്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. എം പദ്കുമാര്‍ സംവിധാനം ചെയ്ത സിനിമ മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയാണ്. മാമാങ്ക മഹോത്സവം പ്രമേയമാക്കി ഒരുക്കിയ സിനിമയില്‍ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നത്.

    തങ്ങളുടെ ലക്ഷ്യം നിറവേറ്റാനായി ഏതറ്റം വരെയും പോകുന്ന ചാവേറുകളുടെ കഥ കൂടിയാണ് മാമാങ്കത്തില്‍ പറയുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ എടുക്കുന്നത്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം കേരളം കണ്ട എറ്റവും വലിയ റിലീസിനായിട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 12ന് റിലീസ് പ്രഖ്യാപിച്ച സിനിമയുടെ അവസാന ഘട്ട ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    ഇതിനിടെ

    ഇതിനിടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മാമാങ്കം കേരളത്തിലും ലോകമെമ്പാടുമായി വലിയ റിലീസിനായിട്ടാണ് ഒരുങ്ങുന്നതെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. അമ്പത് കോടി ബഡ്ജറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രമൊരുക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    മലയാളം പതിപ്പിനൊപ്പം

    മലയാളം പതിപ്പിനൊപ്പം തന്നെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന ചിത്രം കേരളത്തില്‍ മാത്രമായി 400ല്‍ അധികം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. കേരളകര കണ്ട എറ്റവും റിലീസിനായിട്ടാണ് ബ്രഹ്മാണ്ഡ ചിത്രം തയ്യാറെടുക്കുന്നത്. തലസ്ഥാനത്ത് ന്യൂ കോംപ്ലക്‌സിലെ മൂന്ന് സ്‌ക്രീനുകളിലും കൈരളി കോംപ്ലക്‌സിലും ശ്രീ പദ്മനാഭ കൃപ കോപ്ലക്‌സിലും റിലീസ് ചെയ്യുന്ന സിനിമ മള്‍ട്ടിപ്ലക്‌സുകളിലെല്ലാം ഒന്നിലെറെ സ്‌ക്രീനുകളിലും റിലീസ് ചെയ്യുമെന്നും അറിയുന്നു.

    തലസ്ഥാനത്ത് എരീസ് പ്ലക്‌സില്‍

    തലസ്ഥാനത്ത് എരീസ് പ്ലക്‌സില്‍ സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ചിത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നത്. ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും എറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതിയും മാമാങ്കം നേടും.

    മലയാളികളുടെ താരാരാധന നിരാശാജനകം! നടന്മാരെ വിമര്‍ശിച്ചാല്‍ ആരാധകരില്‍ നിന്നും ഭീഷണി! പൃഥ്വിരാജ്‌മലയാളികളുടെ താരാരാധന നിരാശാജനകം! നടന്മാരെ വിമര്‍ശിച്ചാല്‍ ആരാധകരില്‍ നിന്നും ഭീഷണി! പൃഥ്വിരാജ്‌

    Recommended Video

    മാമാങ്കം ഹിന്ദിയില്‍ വന്‍ വിജയമാകുമെന്ന് പഠനങ്ങള്‍ | Filmibeat Malayalam
    വമ്പന്‍ താരനിര

    വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയിലെ ട്രെയിലറും പാട്ടും നേരത്തെ തരംഗമായി മാറിയിരുന്നു. ഒരു വടക്കന്‍ വീരഗാഥ,പഴശ്ശിരാജ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയാണ് മമ്മൂട്ടിയുടെ മറ്റൊരു ചരിത്ര സിനിമ കൂടി വരുന്നത്. ഉണ്ണി മുകുന്ദന്‍ ചന്ദ്രോത്ത് പണിക്കരായി എത്തുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉളളത്. പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

    അന്ന് എന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ കൂവി,ഇന്ത്യന്‍ റുപ്പി ഇറങ്ങിയ സമയത്തെ അനുഭവം പറഞ്ഞ് പൃഥിഅന്ന് എന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അവര്‍ കൂവി,ഇന്ത്യന്‍ റുപ്പി ഇറങ്ങിയ സമയത്തെ അനുഭവം പറഞ്ഞ് പൃഥി

    English summary
    Mamangam Movie Kerala Release Updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X