ഡീഗ്രേഡിങ്ങില്‍ പതറാതെ മാമാങ്കം! ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! ഇതുവരെ നേടിയത്?
Recommended Video
മമ്മൂട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കം കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ബാഹുബലിയല്ല താനൊരുക്കിയതെന്ന് വ്യക്തമാക്കി സംവിധായകന്‍ എത്തിയിരുന്നു. ഉണ്ണി മുകുന്ദനായിരിക്കും ഈ സിനിമയില്‍ തിളങ്ങാന്‍ പോവുന്നതെന്ന് നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു. ബാലതാരമായി അരങ്ങേറിയ അച്യുതന്റെ പ്രകടനത്തിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കം മുതലേ തന്നെ വിവാദങ്ങളും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. അത്തരത്തിലുള്ള വിമര്‍ശനങ്ങളെയെല്ലാം അവഗണിക്കുകയാണെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. ആദ്യ ദിനത്തില്‍ സിനിമ കാണുന്നതോടെ തീരുന്നില്ല ആരാധകരുടെ ആകാംക്ഷ. സിനിമയുടെ ബോക്‌സോഫീസ് കലക്ഷനെക്കുറിച്ചറിയാനായും അവര്‍ കാത്തിരിക്കാറുണ്ട്.
വേള്‍ഡ് വൈഡായി ചിത്രം 23 കോടിയിലധികം നേടിയെന്ന വിവരവുമായാണ് കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് എത്തിയത്. പ്രദര്‍ശനത്തില്‍ റെക്കോര്‍ഡ് നേടിയ സിനിമ കലക്ഷനില്‍ എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കരിയറില്‍ ആദ്യ 100 കോടി സ്വന്തമാക്കി മുന്നേറിയ മമ്മൂട്ടിക്ക് അടുത്ത റെക്കോര്‍ഡ് മാമാങ്കം സമ്മാനിക്കുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. മാമാങ്കത്തിന്‍രെ ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വിവരങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. വിവരങ്ങള്‍ക്ക് കടപ്പാട്: ഫോറം കേരള, ഫോറം കേരള, സ്‌നേഹസല്ലാപം ഫേസ്ബുക്ക് പേജുകള്‍.

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ആദ്യദിനത്തിലും രണ്ടാം ദിനത്തിലും മികച്ച കലക്ഷനാണ് സിനിമ സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 82. 47 സതമാനമായിരുന്നു റിലീസ് ദിനത്തിലെ ഒക്യുപെന്‍സി. 14.05 ലക്ഷമാണ് ആദ്യദിനത്തില്‍ സിനിമ നേടിയത്. ലൂസിഫറിന് തൊട്ടുപിന്നാലെയായി മാമാങ്കവും ഇടംപിടിച്ചിരിക്കുകയാണ്. 15.12 ലക്ഷമായിരുന്നു ആദ്യദിനത്തില്‍ ലൂസിഫര്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ 6.59 ലക്ഷമാണ് ഇവിടെ നിന്നും ചിത്രം നേടിയത്. ഇതുവരെയായി 20. 74 ലക്ഷമാണ് മാമാങ്കം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ്
മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ആദ്യദിനത്തിലെ കലക്ഷനുകളില്‍ രണ്ടാമത്തെ സ്ഥാനത്താണ് മാമാങ്കം ഇടംപിടിച്ചിട്ടുള്ളത്. കേരളത്തില്‍ മാത്രമല്ല റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വാരാന്ത്യം കൂടി വരുന്നതോടെ സിനിമയുടെ കലക്ഷന്‍ മാറിമറിയുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

നെഗറ്റീവ് തരംഗത്തിനിടയില്‍
റിലീസ് ചെയ്ത് ആദ്യമണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ സിനിമയെക്കുറിച്ച് മികച്ച റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. പിന്നീടാണ് നെഗറ്റീവ് റിപ്പോര്‍ട്ടുകളും ഡീഗ്രേഡിംഗ് ശ്രമങ്ങളുമൊക്കെ സജീവമായി മാറിയത്. മമ്മൂട്ടിയുടെ സ്ത്രീവേഷത്തെ വിമര്‍ശിച്ചും ഒരുവിഭാഗം എത്തിയിരുന്നു. കാണാനും മാത്രമുള്ള ഒന്നും ചിത്രത്തിലില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി മുന്നേറുകയാണ് ചിത്രം.

പറഞ്ഞത് പോലെ തന്നെ
ബാഹുബലി പോലെ ബ്രഹ്മാണ്ഡ ചിത്രമല്ല മാമാങ്കമെന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചരിത്ര പശ്ചാത്തലത്തിലുള്ള ഇമോഷണല്‍ ചിത്രമാണ് മാമാങ്കം. വന്‍പ്രതീക്ഷകളുമായി ചിത്രത്തെ സമീപിച്ചവര്‍ക്ക് ചിലപ്പോള്‍ നിരാശ തോന്നിയേക്കാമെന്ന തരത്തിലുള്ള കമന്റുകളും ഉയര്‍ന്നുവന്നിരുന്നു.


Click it and Unblock the Notifications