മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഒരുക്കിയത് എങ്ങനെയെന്നറിയുമോ? മേക്കിംഗ് വീഡിയോ പുറത്ത്!
തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് മാമാങ്കം. മമ്മൂട്ടി വീണ്ടും ചരിത്ര സിനിമയുമായെത്തുന്നുവെന്നറിഞ്ഞപ്പോള്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. ആവേശം അതേ പോലെ നിലനിര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പിന്നീട് ചിത്രത്തില്‍ നിന്നും പുറത്തുവന്നത്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. മാമാങ്കത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട മുക്കുത്തി ഗാനം തരംഗമായി മാറിയിരുന്നു.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, അനു സിത്താര, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുകയാണ് മമ്മൂട്ടി. മാമാങ്ക പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 4 വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് അദ്ദേഹം എത്തുന്നത്. തനിക്ക് പ്രണയമില്ലെന്നും പതിവില്‍ നിന്നും വ്യത്യസ്തമായി തന്റെ കഥാപാത്രത്തിന് പേരില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറിയ ചിത്രം നിര്‍മ്മിക്കുന്നത് വേണു കുന്നമ്പിള്ളിയാണ്. കാവ്യ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദന്‍രെ കരിയര്‍ ബ്രേക്കായി ഈ സിനിമ മാറിയേക്കുമെന്നുള്ള പ്രവചനവും മമ്മൂട്ടി നടത്തിയിരുന്നു.


Click it and Unblock the Notifications











