മാമാങ്കത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി അനു സിത്താര! ആകാംക്ഷയുണര്‍ത്തി പുതിയ സ്റ്റിലുകള്‍

By Midhun Raj

കാത്തിരിപ്പിനൊടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുകയാണ്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ ട്രെയിലറും ടീസറുമെല്ലാം തന്നെ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ആദ്യ പാട്ടും തരംഗമായിരുന്നു. എം ജയചന്ദ്രന്റെ സംഗീതത്തില്‍ മൂക്കുത്തി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിങ്ങിയിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മേക്കിങ് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ പുതിയ സ്റ്റിലുകളും തരംഗമായിരിക്കുകയാണ്.

ഉണ്ണി മുകുന്ദനും അനു സിത്താരയും

ഉണ്ണി മുകുന്ദനും അനു സിത്താരയും ഒരുമിച്ചുളള ഒരു ചിത്രമാണ് പുറത്തുവന്നത്. പുതിയ മേക്കോവറിലാണ് ഇരുവരെയും ചിത്രത്തില്‍ കാണിക്കുന്നത്. മാമാങ്കത്തില്‍ ഉണ്ണിയുടെ നായികയായിട്ടാണ് അനു എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെ മാമാങ്കത്തില്‍ അവതരിപ്പിക്കുന്ന ഉണ്ണിയ്ക്ക് സിനിമയില്‍ പ്രണയവും ഫൈറ്റും പാട്ടുമൊക്കെ ഉണ്ടെന്ന് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു.

മാസ് ലുക്കുകളില്‍

മാസ് ലുക്കുകളില്‍ ഉണ്ണി മുകുന്ദനെ കാണിച്ചുകൊണ്ടുളള മാമാങ്കത്തിന്റെ പോസ്റ്ററുകളും സ്റ്റിലുകളുമാണ് നേരത്തെയും പുറത്തിറങ്ങിയിരുന്നത്. ഉണ്ണിക്കൊപ്പം അനു സിത്താരയും പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്ന് അറിയുന്നു. അനുവിന്റെതായി അധികം സ്റ്റിലുകളും പോസ്റ്ററുകളുമൊന്നും മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ഇവര്‍ക്കൊപ്പം മാമാങ്കത്തിലെ നായികമാരില്‍ ഒരാളായ പ്രാചി ടെഹ്ലന്റെ പുതിയ സ്റ്റിലും പുറത്തുവന്നിരുന്നു.

ബ്രഹ്മാണ്ഡ ചിത്രത്തില്‍

ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. നടി തന്നെയായിരുന്നു മാമാങ്കത്തിലെ തന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം തന്റെ കഥാപാത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളും പോസ്റ്റില്‍ പ്രാചി ടെഹ്ലന്‍ കുറിച്ചിരുന്നു. വളരെയധികം ബോള്‍ഡായിട്ടുളള ഒരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന സൂചനകളാണ് നടി നല്‍കിയിരിക്കുന്നത്.

Recommended Video

Mamangam Movie Making Video Out | FilmiBeat Malayalam
അതേസമയം ആക്ഷന്‍ രംഗങ്ങളും

അതേസമയം ആക്ഷന്‍ രംഗങ്ങളും യുദ്ധരംഗങ്ങളും ഉളള മാമാങ്കം ഒരു ഇമോഷണല്‍ ത്രില്ലറാണെന്ന് സംവിധായകന്‍ എം പദ്കുമാര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശ്യാം കൗശലാണ് മാമാങ്കത്തിന് വേണ്ടി സംഘടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനോജ് പിളള ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ബോളിവുഡിലെ ബെല്‍ഹാര സഹോദരന്‍മാര്‍ ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നു. അമ്പത് കോടി ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X