മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് കൃഷ്ണയും! പുതിയ ക്യാരക്ടര്‍ സ്റ്റില്‍ പുറത്ത്‌

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം ചരിത്ര റിലീസിനായുളള തയ്യാറെടുപ്പുകളിലാണ്. നടന്റെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മാമാങ്കത്തിന്റെ തമിഴ്,തെലുങ്ക് ട്രെയിലറുകളും പിന്നാലെ പുറത്തിറങ്ങിയിരുന്നു.

mamangam

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ പ്രെമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയൊരു സ്റ്റില്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നടന്‍ സുരേഷ് കൃഷ്ണയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു ചിത്രമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

മാമാങ്കത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് സുരേഷ് കൃഷ്ണയും എത്തുന്നത്. മുന്‍പ് മമ്മൂട്ടിയുടെ തന്നെ പഴശ്ശിരാജയിലും പ്രധാന വേഷത്തില്‍ നടന്‍ എത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍ ചന്ദ്രോത്ത് പണിക്കരായി എത്തുന്ന സിനിമയില്‍ സിദ്ധിഖ്, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, പ്രാചി ടെഹ്ലന്‍, മാസ്റ്റര്‍ അച്യുത്, അനു സിത്താര, കനിഹ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

More from Filmibeat

Read more about: mammootty suresh krishna mamangam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X