twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നഷ്ടത്തിന്റെ പുറകെ പോകുന്ന അല്‍പ്പന്മാരോട് പുച്ഛം മാത്രം! മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിളളി

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചരിത്രത്തോട് നീതി പുലര്‍ത്തിയ സിനിമ എം പദ്മകുമാറാണ് സംവിധാനം ചെയ്തത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി ചിത്രം നിര്‍മ്മിച്ചു.

    മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി ടെഹ്ലാന്‍ തുടങ്ങിയവരും സിനിമയില്‍ തിളങ്ങിയിരുന്നു. റിലീസ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചിത്രത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

    വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍

    വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നത്. മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരോട് നന്ദി പറഞ്ഞ് നിര്‍മ്മാതാവ് വേണു കുന്നപ്പിളളി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരിക്കുന്നത്. വേണു കുന്നപ്പിളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

    മാമാങ്കം

    മാമാങ്കം നിര്‍മ്മാതാവിന്റെ വാക്കുകളിലേക്ക്: മാമാങ്കം റിലീസ് ആയി 2 മാസങ്ങളായി. ഇപ്പോഴും ചില തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നുകഴിഞ്ഞു. ഡീഗ്രെയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസിലാക്കി. എങ്ങിനെ അതിനെ ഒരു പരിധി വരെ പ്രതിരോധിക്കാമെന്നും കണ്ടു. സിനിമയിലെ ക്രിമിനലുകളാണ് ഇതിന് പുറകിലെന്ന് പച്ചയായ സത്യമാണ്.

    പല രീതിയിലുളള ആവശ്യത്തിനായി

    പല രീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വെച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷന്‍. സിനിമയുടെ യഥാര്‍ത്ഥ ബജറ്റ് എത്രയാണെന്നോ പ്രീ സെയ്ല്‍സ് ആന്‍ഡ് പോസ്റ്റ് സെയ്ല്‍സ് കൂടി ഏന്ത് കിട്ടിയെന്നോ യഥാര്‍ത്ഥ വേള്‍ഡ് വൈഡ് കളക്ഷന്‍ എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അല്‍പ്പന്‍മാരോട് പുച്ഛം മാത്രം.

    ദൈവനാമം പറഞ്ഞ്

    ദൈവനാമം പറഞ്ഞ് പുറകില്‍ നിന്ന് കുത്തുന്നവരെ അധികം താമസിയാതെ സിനിമാ ലോകം തിരിച്ചറിയും. മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഫാന്‍സ്‌കാരോടും പല രീതിയില്‍ പിന്തുണച്ച നല്ലവരായ പ്രേക്ഷകരോടും എന്നം കടപ്പെട്ടിരിക്കുന്നു. അടുത്ത സിനിമയുമായി ഉടന്‍, വേണു കുന്നപ്പിളളി ഫേസ്ബുക്കില്‍ കുറിച്ചു.

    യങ്ങും ഓള്‍ഡും ആയിട്ട് നമുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂ! തുറന്നുപറഞ്ഞ്‌ പൃഥ്വിരാജ്‌യങ്ങും ഓള്‍ഡും ആയിട്ട് നമുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂ! തുറന്നുപറഞ്ഞ്‌ പൃഥ്വിരാജ്‌

    55 കോടി മുതല്‍ മുടക്കിലാണ്

    55 കോടി മുതല്‍ മുടക്കിലാണ് മാമാങ്കം നിര്‍മ്മിച്ചിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയത്. വലിയ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ചരിത്ര സിനിമ അണിയറക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

    രജിത്ത് സാറിനൊപ്പം നിന്ന് മഞ്ജുവിനെതിരെ തിരിഞ്ഞ ദയ! ഉപദേശവുമായി ഫുക്രുവും പാഷാണം ഷാജിയുംരജിത്ത് സാറിനൊപ്പം നിന്ന് മഞ്ജുവിനെതിരെ തിരിഞ്ഞ ദയ! ഉപദേശവുമായി ഫുക്രുവും പാഷാണം ഷാജിയും

    എറണാകുളത്ത് വലിയ സെറ്റിട്ടായിരുന്നു

    എറണാകുളത്ത് വലിയ സെറ്റിട്ടായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. മലയാളം പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മമ്മൂട്ടി ചിത്രം പുറത്തിറങ്ങിയിരുന്നു. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വളളുവനാട്ടിലെ ചാവേറുകളുടെ പ്രതികാരത്തിന്റെ കഥ കൂടിയാണ് പറഞ്ഞത്.

    സംഘടന രംഗങ്ങള്‍ക്കും

    സംഘടന രംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടായിരുന്നു മാമാങ്കം അണിയിച്ചൊരുക്കിയിരുന്നത്. സിദ്ധിഖ്, സുദേവ് നായര്‍, മണിക്കൂട്ടന്‍, മണികണ്ഠന്‍ ആചാരി, ജയന്‍ ചേര്‍ത്തല, കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ, കവിയൂര്‍ പൊന്നമ്മ, മാലാ പാര്‍വ്വതി, പ്രാചി ടെഹ്ലാന്‍, അനു സിത്താര, ഇനിയ,കനിഹ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

    English summary
    Mamangam Producer Venu Kunnapilly posted against haters
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X