twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കം ചൈനയിലേക്ക്, സ്വന്തമാക്കിയത് റെക്കോര്‍ഡ് തുക! പുതിയ ചരിത്രം കുറിച്ച് മെഗാസ്റ്റാര്‍

    |

    മലയാള സിനിമാപ്രേമികള്‍ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമായിരുന്നു മാമാങ്കം. അമ്പത്തിയഞ്ച് കോടിയോളം മുതല്‍ മുടക്കിലൊരുക്കിയിരിക്കുന്ന സിനിമ റിലീസിനെത്തി ആദ്യ അഞ്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ 60 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. നാല്‍പത്തിയഞ്ചോളം രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചൈനയിലേക്ക് കൂടി റിലീസ് ചെയ്യാന്‍ പോവുകയാണ്.

    ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിതരണ കമ്പനി റൊക്കോര്‍ഡ് വിലയ്ക്കാണ് മാമാങ്കത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ തുക എത്രയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ചരിത്രം തിരുത്തി കുറിക്കുന്നതാണെന്ന് തന്നെയാണ് അറിയുന്നത്.

    mamangam

    അതേ സമയം മാമാങ്കം നൂറ് കോടി മറികടന്നതായി സൂചിപ്പിക്കുന്ന ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ആയോധനകലകള്‍ക്ക് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമ ആയതിനാല്‍ ചൈനയില്‍ തരംഗമുണ്ടാക്കാന്‍ മാമാങ്കത്തിന് കഴിയുമെന്നാണ് സൂചന.

    ലെച്ചുവിന്റെ വരന്‍ ഷെയിന്‍ നിഗം! ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ഷെയിന്റെ മാസ് എന്‍ട്രിലെച്ചുവിന്റെ വരന്‍ ഷെയിന്‍ നിഗം! ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ഷെയിന്റെ മാസ് എന്‍ട്രി

    Recommended Video

    Mamangam Collected 60Crores from 4 Days | FilmiBeat Malayalam

    നേരത്തെ മലയാളത്തില്‍ നിന്നും പല സിനിമകളും ചൈനയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും റിലീസ് സാധിച്ചിരുന്നില്ല. ഇതോടെ ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടം മാമാങ്കത്തിന് സ്വന്തമാക്കാം.

    English summary
    Mamangam Release On China
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X