ചൂളമടിച്ചുകൊണ്ട് മമ്മൂട്ടി മമാങ്കത്തിന്റെ തമിഴ് ഡബ്ബ് ചെയ്യുന്നു; വീഡിയോ കാണൂ
ഇന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മാമാങ്കം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമൊക്കെ എല്ലാ ഭാഷക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുകയും അവരുടെ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി മമ്മൂട്ടി തമിഴില്‍ ഡബ്ബ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ കാവ്യ ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഒരുമിനിട്ട് അന്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചൂളമടിച്ചുകൊണ്ടാണ് മമ്മൂട്ടി ഡബ്ബ് ചെയ്യുന്നത്. ഡബ്ബ് ചെയ്ത ഭാഗം പ്രേക്ഷകര്‍ക്ക് കാണിച്ചുതരുന്നുമുണ്ട്.

സജീവ് പിള്ളയുടെ തിരക്കഥയില്‍ എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രം വേണു കുന്നപ്പിള്ളിയാണ് നിര്‍മിയ്ക്കുന്നത്. ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ബാഹുബലി ലെവല്‍ ആയിരിക്കുമെന്നാണ് അറിയുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം പ്രചി തെല്‍ഹാന്‍, ഉണ്ണി മകുന്ദന്‍, മോഹന്‍ ശര്‍മ, അനു സിത്താര, പ്രചി ദേശായി, മാളവിക മേനോന്‍, അഭിരാമി വി അയ്യര്‍, കനിഹ, നീരജ് മാധവന്‍, മണിക്കുട്ടന്‍, സുനില്‍ സുകത, സുദേവ് നായര്‍, ഇനിയ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, തരുണ്‍ അറോറ തുടങ്ങി ഒരു വന്‍ താരനിരയും ചിത്രത്തിലുണ്ട്. നവംബര്‍ 21ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്.


Click it and Unblock the Notifications











