മാമാങ്കം ടീസറില്‍ തിളങ്ങിയ ആ കുട്ടിത്താരം! അച്യൂതന് പിറന്നാളാശംസയുമായി അണിയറക്കാര്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന മാമാങ്കത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നവംബര്‍ 21ന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് വലിയ വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയത്.

mamangam,

ടീസറില്‍ മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനും തിളങ്ങിയിരുന്നു. മെഗാസ്റ്റാറിനൊപ്പം പ്രാധാന്യമുളള വേഷങ്ങളിലാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നതെന്ന് അറിയുന്നു.മാമാങ്കത്തില്‍ ചന്തുണ്ണി മേനോന്‍ എന്ന കഥാപാത്രമായി എത്തുന്ന അച്യുതന് പിറന്നാള്‍ ആശംസകളുമായി മാമാങ്കം ടീം എത്തിയിരുന്നു. സിനിമയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് കുട്ടിത്താരത്തിന് ആശംസകളുമായി അണിയറക്കാര്‍ എത്തിയത്.

അതേസമയം ചാവേറായി മമ്മൂക്ക എത്തുന്ന ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് വെച്ച് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചരിത്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X