മസിലളിയന് പിറന്നാള്‍ സര്‍പ്രൈസുമായി മാമാങ്കം ടീം! സോഷ്യല്‍ മീഡിയ കീഴടക്കി പുതിയ പോസ്റ്റര്‍

യുവതാരനിരയിലെ പ്രധാനികളിലൊരാളായ ഉണ്ണി മുകുന്ദന്‍ പിറന്നാളാഘോഷിക്കുകയാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. സോഷ്യല്‍ മീഡിയയിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ അഭിനയിക്കുന്നതിന്‍രെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. ചന്ത്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദനും എത്തിയിരുന്നു.

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചരിത്ര സിനിമയായ മാമാങ്കത്തില്‍ നിന്നും പുറത്തുവരുന്ന പോസ്റ്ററുകളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററും വൈറലായിക്കൊണ്ടിരിക്കുകയാണ്. മാമാങ്കത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാത്രമല്ല ആരാധകരും താരത്തിന് പിറന്നാളാശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Mamangam

ബോബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്‍ തുടക്കം കുറിച്ചത്. ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി, മല്ലിസിംഗ്, തീവ്രം, തുടങ്ങി മാമാങ്കത്തിലെത്തി നില്‍ക്കുകയാണ് താരത്തിന്റെ സിനിമാജീവിതം. മേപ്പടിയാന്‍, ചോക്ലേറ്റ് റീടോള്‍ഡ് തുടങ്ങിയ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ മസിലളിയനെന്ന വിശേഷണവും ഇതിനകം തന്നെ ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X