കാത്തിരിപ്പിന് വിരാമം! മാമാങ്കം ട്രെയിലർ ഉടൻ.... തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ
ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ചരിത്ര പ്രധാന്യമായ വേഷശത്തിൽ മെഗാസ്റ്റാർ മമ്മൂക്ക എത്തുന്ന ചിത്രം കൂടിയാണിത്. അതിനാൽ തന്നെ ചിത്രത്തിനായി കടുത്ത കാത്തിരിപ്പിലാണ് പ്രേക്ഷകരും സിനിമ ലോകവും. എം പദ്മകുമാ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മാമാങ്കത്തിന്റെ ട്രെയിലറിനു വേണ്ടിയാണ്. നവംബർ 2 വൈകുന്നേരം 4 ന് ട ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തു വിടും. മെഗാസ്റ്റാർ മമ്മൂക്കയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ സ്റ്റിൽസും ഗാനവുമെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. മൂക്കൂത്തി എന്നു തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെന്റിങ്ങിൽ ഇടം പിടിച്ചിരുന്നു.
മമ്മൂട്ടിയ്ക്കൊപ്പം ചിത്രത്തിൽ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. ചന്ദ്രോത്ത്പ്പണിക്കർ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്.പ്രാചി ടെഹ്ലന്‍,അനു സിത്താര,ഇനിയ,കനിഹ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.


Click it and Unblock the Notifications