For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ണി മുകുന്ദന്റെ മികവ് ലോകം കാണുമെന്ന് മാമാങ്കം നിര്‍മ്മാതാവ്! നടനെക്കുറിച്ച് വേണു കുന്നപ്പിളളി

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന മാമാങ്കത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഒരു ചരിത്രസിനിമയില്‍ മമ്മൂക്ക അഭിനയിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെതായി ഏറെനാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രം എല്ലാവിധ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചിരുന്നത്. മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

  വമ്പന്‍ താരനിര അണിനിരക്കുന്ന മാമാങ്കത്തില്‍ മമ്മൂക്കയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുളള മെഗാസ്റ്റാറിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാമാങ്കത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നത്. ഉണ്ണി മുകുന്ദനെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

  മാമാങ്കം

  മാമാങ്കം

  ബ്രഹ്മാണ്ഡ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന മാമാങ്കം നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായാണ് സിനിമ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചരിത്ര കഥ പറയുന്ന സിനിമയില്‍ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഭാരതപുഴയുടെ തീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ എടുക്കുന്നത്.

  മമ്മൂക്കയും ഉണ്ണി മുകുന്ദനും

  മമ്മൂക്കയും ഉണ്ണി മുകുന്ദനും

  മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. സിനിമയില്‍ വലിയ പ്രാധാന്യമുളള ഒരു റോളിലാണ് താരം എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര്. മാമാങ്കത്തിനായി വലിയ തയ്യാറെടുപ്പുകള്‍ തന്നെയായിരുന്നു ഉണ്ണി മുകുന്ദന്‍ നടത്തിയിരുന്നത്. ജിമ്മില്‍ നിന്നുളള താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

  നിര്‍മ്മാതാവ് പറഞ്ഞത്

  നിര്‍മ്മാതാവ് പറഞ്ഞത്

  മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ വിലയിരുത്തികൊണ്ടായിരുന്നു നിര്‍മ്മാതാവ് വേണു കുന്നപ്പിളളി ഫേസ്ബുക്കില്‍ എത്തിയിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഉണ്ണി മുകുന്ദനൊപ്പമുളള ഒരു ലൊക്കേഷന്‍ ചിത്രവും നിര്‍മ്മാതാവ് പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ മികവ് ലോകം കാണും എന്നായിരുന്നു ഫേസ്ബുക്കില്‍ മാമാങ്കം നിര്‍മ്മാതാവ് കുറിച്ചിരുന്നത്. സമര്‍പ്പണവും ബഹുമാനവുമുളള ഒരു നടനാണ് ഉണ്ണി മുകുന്ദനെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

  നാല് ഭാഷകളില്‍

  നാല് ഭാഷകളില്‍

  നാല് ഭാഷകളിലാണ് മമ്മൂട്ടിയുടെ മാമാങ്കം പുറത്തിറങ്ങുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. സജീവ് പിളളയ്ക്ക് പകരം എം പദ്മകുമാറായിരുന്നു മാമാങ്കത്തിന്‌റെ സംവിധാനം ഏറ്റെടുത്തിരുന്നത്. വമ്പന്‍ റിലീസായി തന്നെയായിരിക്കും മാമാങ്കം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ ആണ് ചിത്രത്തിന്റെ റിലീസുണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  താരനിര

  താരനിര

  കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. അരവിന്ദ് സാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മോഹന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മാമാങ്കത്തിന്റെ ചിത്രീകരണത്തിനായി കുറ്റന്‍ സെറ്റുകളായിരുന്നു എറണാകുളത്ത് അണിയറ പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നത്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  മാമാങ്കത്തിന്റെ റിലീസിങ്ങ് തീയതി പുറത്ത് | filmibeat Malayalam

  venu kunnappily-unni mukundan

  പ്രീ റിലീസ് ബിസിനസില്‍ നിന്നായി 200 കോടി കടന്ന് വിജയുടെ ബിഗില്‍? റിലീസിനു മുന്‍പേ വമ്പന്‍ നേട്ടം

  ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ സ്റ്റോറി കിട്ടിയോന്ന് ടൊവിനോയോട് അഹാന! നടന്റെ മറുപടി! വീഡിയോ

  English summary
  mamanka producer says about unni mukundan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X