Don't Miss!
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ധ്രുവന് പകരം ഉണ്ണി മുകുന്ദന്? വിവാദങ്ങള്‍ക്ക് വിട! വന്‍അഴിച്ചുപണിയുമായി മാമാങ്കം തുടങ്ങുന്നു!
Recommended Video

കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. അതിനിടയിലാണ് മാമാങ്ക പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയുമായും അദ്ദേഹമെത്തുന്നുണ്ടെന്ന പ്രഖ്യാപനമുണ്ടായത്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ ഫലമായാണ് സജീവ് പിള്ള സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. മംഗലാപുരത്ത് വെച്ചാിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തുടങ്ങിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ചിത്രത്തിനായി അണിനിരക്കുമെന്നും ഇതുവരെ കാണാത്ത തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം തുടങ്ങിയതിന് പിന്നാലെയായാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടത്.
ബിന്ദു പണിക്കരുടെ മകള്‍ പൊളിച്ചടുക്കി! അമ്മയെ കടത്തിവെട്ടുന്ന പ്രകടനവുമായി അരുന്ധതി! വീഡിയോ വൈറല്‍!
ക്വീനിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടി ധ്രുവന്, നീരജ് മാധവ് തുടങ്ങിയ യുവതാരങ്ങളും മമ്മൂട്ടിക്കൊപ്പം ശക്തമായ കഥാപാത്രങ്ങളെ അവചരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയുടെ ലൊക്കേഷനിലെത്തിയ താരങ്ങളുടെ ചിത്രവും പുറത്തുവന്നിരുന്നു. മാമാങ്കത്തിനായുള്ള ശാരീരിക തയ്യാറെടുപ്പിലായിരുന്നു ധ്രുവന്. എന്നാല്‍ അതിനിടയിലാണ് ചിത്രത്തില്‍ നിന്നും താരത്തെ മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തന്നോട് ഇനി വരേണ്ടെന്ന് പറഞ്ഞതായും എന്താണ് കാരണമെന്നറിയില്ലെന്നുമായിരുന്നു ധ്രുവന് പ്രതികരിച്ചത്. ഉണ്ണി മുകുന്ദന് ചിത്രത്തിലേക്കെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പിന്നീടെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. എന്നാല്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് സംവിധായകന് പ്രതികരിച്ചത്. ഇപ്പോഴിതാ സിനിമയില്‍ അടിമുടി അഴിച്ചുപണി നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. വിവിധ മാധ്യമങ്ങള്‍ക്ക് സംവിധായകന് നല്കിയ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രാജാ ലുക്കില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി! പേരന്പ് ട്രെയിലര്‍ ലോഞ്ചിലെ താരവും ഇക്ക തന്നെ! കാണാം

അഴിച്ചുപണിയോടെ വീണ്ടും തുടങ്ങുന്നു
ബിഗ് ബജറ്റ് ചി്ത്രമായ മാമാങ്കത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ തുടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെയുണ്ടായിരുന്നവരില് പലരെയും മാറ്റിയാണ് സിനിമ വീണ്ടും തുടങ്ങുന്നത്. മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. വന്‍ അഴിച്ചുപണി നടത്തിയതോടെ അടുത്ത വിവാദത്തിനുള്ള വഴിയാണ് തെളിയിച്ചുകൊടുത്തിട്ടുള്ളത്.

പത്മകുമാര്‍ ജോയിന്‍ ചെയ്തേക്കും
സിനിമയുടെ ക്രിയേറ്റീവ് കാര്യങ്ങളുമായി സഹകരിക്കാറുണ്ടെന്ന് നേരത്തെ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ഒടിയനുമായി അദ്ദേഹം സഹകരിച്ചിരുന്നു. അദ്ദേഹമാണ് സിനിമ സംവിധാനം ചെയ്തതെന്നും വിഎ ശ്രീകുമാര്‍ മേനോനെ മൂലയ്ക്കിരുത്തുകയായിരുന്നുവെന്നുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ക്രിയേറ്റീവ് സപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒടിയന് പിന്നാലെ മാമാങ്കത്തിലേക്ക് പത്മകുമാര്‍ ജോയിന്‍ ചെയ്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ധ്രുവന് പകരം ഉണ്ണി മുകുന്ദന്
യുവതാരമായ ധ്രുവനെ സിനിമയില്‍ നിന്നും മാറ്റിയെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പുറത്തുവന്നത്. തന്നെ മാറ്റിയെന്നും എന്താണ് അതിന് പിന്നിലെ കാരണമെന്നറിയില്ലെന്നും പ്രൊഡക്ഷനില്‍ നിന്നും വിളിച്ച് വരേണ്ടെന്നറിയിക്കുകയായിരുന്നുവെന്നുമാണ് ധ്രുവന്റെ പ്രതികരണം. ധ്രുവന്റെ പകരക്കാരനായി ചിത്രത്തിലേക്ക് ഉണ്ണി മുകുന്ദനാണ് എത്തുന്നത്. പുതുവര്‍ഷത്തില്‍ ഇക്കാര്യത്തെക്കുറിച്ച് താരം അറിയിച്ചിരുന്നു. എന്നാല്‍ ആ വരവിനെക്കുറിച്ച് താനറിഞ്ഞില്ലെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

ക്യാമറമാനും സ്ഥാനചലനം
ഗണേഷ് രാജുവേലുവാണ് സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തെ മാറ്റുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. തന്നെ സിനിമയില്‍ നിന്നും മാറ്റിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സതേണ്‍ ഇന്ത്യ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷനില്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്. അസോസിയേഷനിലെ ആളുകള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി സംസാരിച്ച് വരികയാണ്. മനോജ് പിള്ളയാണ് പകരക്കാരനായി എത്തുന്നത്.

കലാസംവിധായകനും കോസ്റ്റിയൂം ഡിസൈനറും മാറുന്നു
കലാസംവിധായകനായ സുനില്‍ ബാബുവും കോസ്റ്റിയൂം ഡിസൈനറായ അനു വര്‍ദ്ധനേയും മാറ്റുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മോഹന്‍ദാസാണ് കലാസംവിധായകനായി എത്തുന്നത്. എസ് ബി സതീഷാണ് കോസ്റ്റിയൂമറായി എത്തുന്നത്. ചിത്രീകരണം പുരോഗമിച്ച് വരുന്നതിനിടയില്‍ അണിയറപ്രവര്‍ത്തകരെ മാറ്റിയത് വന്‍വിവാദത്തിനാണ് വഴിതെളിയിച്ചിട്ടുള്ളത്.

പ്രശ്നങ്ങളുണ്ട്
മാമാങ്കത്തില്‍ നിന്നും തന്നെ മാറ്റിയെന്ന കാര്യം ശരിയല്ലെന്ന് സംവിധായകന് പറയുന്നു. വര്‍ഷങ്ങളായി കഠിന പ്രയത്നം നടത്തിയതിന് ശേഷമാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. സിനിമയില്‍ നിന്നും തന്നെ മാറ്റിയെന്ന കാര്യം ശരിയല്ല. നിര്‍മ്മാതാവുമായി പ്രശ്നങ്ങളുണ്ടെന്നത് ശരിയാണ്. എന്നാല്‍ അവയൊക്കെ പരിഹരിച്ച് വിജയകരമായി മുന്നേറുകയാണ് ഇപ്പോള്‍. നവാഗത സംവിധായകനെന്ന നിലയില്‍ നേരിടേണ്ടി വരുന്ന സ്വഭാവികമായ പ്രശ്നങ്ങളിലൂടെയാണ് താനും കടന്നുപോവുന്നതെന്നും സംവിധായകന് വ്യക്തമാക്കുന്നു. ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ഗംഭീരമായി അഭിനയിച്ചു, എന്നിട്ടും ധ്രുവനെ പുറത്താക്കി
ഗംഭീരമായാണ് ധ്രുവന് അഭിനയിച്ചത്. തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഡെഡിക്കേഷനെക്കുറിച്ചും സംവിധായകന് വാചാലനായിരുന്നു. ക്വീനിന് ശേഷം ധ്രുവന് അഭിനയിക്കുന്ന സിനിമയാണിത്. ഈ സിനിമയ്ക്കായി ചില അവസരങ്ങള്‍ അദ്ദേഹം വേണ്ടെന്ന് വെച്ചിരുന്നു. സിനിമയ്ക്കായുള്ള ശാരീരികമായ തയ്യാറെടുപ്പുകളും നടത്തിവരികയായിരുന്നു. സിനിമയുടെ തിരക്കഥയും അവന് അറിയാമായിരുന്നു. ഒരു കാര്യത്തെക്കുറിച്ച് പോലും അവനോട് രണ്ടാമത് സംസാരിക്കേണ്ടി വന്നിട്ടില്ലെന്നും സംവിധായകന് പറയുന്നു

മമ്മൂക്കയ്ക്കും ഇഷ്ടമായി
ധ്രുവന്റെ പ്രവര്‍ത്തികളില്‍ മമ്മൂക്കയും സന്തോഷവാനായിരുന്നു. അദ്ദേഹവും അവനെക്കുറിച്ച് വാചാലനായിരുന്നു. 25 ദിവസത്തോളം അവന് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. റീടേക്കിന് പോവുമ്പോള്‍ എന്തിനാണ് അതെന്ന് മമ്മൂക്ക ചോദിക്കുമായിരുന്നു. ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു ധ്രുവന്.

മമ്മൂക്കയിലാണ് പ്രതീക്ഷ
തുടക്കക്കാരനെന്ന നിലയില്‍ നിസ്സാഹയനാണ് ധ്രുവന്. ഈ സിനിമയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ പോലും അവന് കഴിയില്ല, അതോടെ സിനിമയില്‍ നിന്നും പുറത്താവും. അത്രയധികം സമ്മര്‍ദ്ദത്തിലാണ് താനിപ്പോളെന്നും സംവിധായകന് വ്യക്തമാക്കുന്നു. ദ്രുവനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ മമ്മൂക്ക ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍