»   » മമ്മൂട്ടിയും മോഹന്‍ലാലും ചരിത്ര സിനിമകളില്‍ അഭിനയിക്കുന്നതിനായി ഒരുമിച്ചെത്തി, ഒരേ ഹോട്ടലില്‍ താമസം!

മമ്മൂട്ടിയും മോഹന്‍ലാലും ചരിത്ര സിനിമകളില്‍ അഭിനയിക്കുന്നതിനായി ഒരുമിച്ചെത്തി, ഒരേ ഹോട്ടലില്‍ താമസം!

Written By:
Subscribe to Filmibeat Malayalam

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ടീമിന്റെ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ മാംഗ്ലൂരിലേക്കെത്തി. ഇവിടെ വെച്ച് തന്നെയാണ് മമ്മൂട്ടിയുടെ മാമാങ്കത്തിനും തുടക്കമാവുന്നത്. താരരാജാക്കന്‍മാര്‍ രണ്ടാളും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. ഇതോടെ സിനിമാപ്രേമികളുടെ കണ്ണും കാതുമൊക്കെ മാഗ്ലൂരിലേക്കായി മാറിയിരിക്കുകയാണ്.

ഇക്കയുടെ മകനല്ലേ, ആ അഹങ്കാരമെങ്കിലും കാണിച്ചൂടെ കുഞ്ഞിക്കാ, ട്രോളര്‍മാരുടെ ദീനരോദനം കാണൂ!


സംവിധായകന്‍റെ അലംഭാവം കാരണം അരങ്ങേറ്റ ചിത്രം വഴിമുട്ടി? താരപുത്രിക്ക് കിട്ടിയത് എട്ടിന്‍റെ പണി!


സുപ്രിയ കഴിഞ്ഞാല്‍ ആകര്‍ഷണീയത തോന്നിയ സ്ത്രീയാരാണ്? പൃഥ്വി പറഞ്ഞത്? ആരാണ് ആ അഭിനേത്രി?


ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. രണ്ട് ചരിത്ര സിനിമകളുടെ ചിത്രീകരണവും ഒരേ സമയത്ത് ആരംഭിച്ചതോടെ ഇരുവരുടെ ആരാധകരും ആകെ സന്തോഷത്തിലാണ്.


ഒരേ സമയത്ത് ചിത്രീകരണം

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഒരേ സമയത്താണ് ചിത്രീകരണം ആരംഭിച്ചിട്ടുള്ളത്. മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ ഒരുമിച്ച് ലൊക്കേഷനിലെത്തിയതോടെ ആരാധകരും സന്തോഷത്തിലായിരിക്കുകയാണ്.


രണ്ടും ചരിത്ര സിനിമകള്‍

മാമാങ്കത്തിലെ ചാവേറുകളുടെ കഥ പറയുന്ന മാമാങ്കവുമായാണ് മമ്മൂട്ടി എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.


ഒരേ ഹോട്ടലില്‍ താമസം

മംഗലാപുരത്ത് വെച്ചാണ് ഇരു ചിത്രങ്ങള്‍ക്കും കുടക്കം കുറിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. നേരത്തെയും ഇവര്‍ ഒരുമിച്ച് അഭിനയിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്.


നീരാളിയില്‍ നിന്നും ഇത്തിക്കര പക്കിയിലേക്ക്

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ ജോയിന്‍ ചെയ്തിട്ടുള്ളത്.


ലൊക്കേഷന്‍ ചിത്രം വൈറലായി

നീണ്ട ഇടവേളയ്ക്ക് ശേഷം നദിയാ മൊയ്തു മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. മോഹന്‍ലാലിനൊപ്പമുള്ള നദിയ മൊയ്തുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.


മാമാങ്കത്തിന്‍രെ കൂറ്റന്‍ സെറ്റ്

മാമാങ്കത്തിനായി ഒരുക്കിയ സെറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കരിയറിലെ വലിയ സിനിമയാണെന്നായിരുന്നു മമ്മൂട്ടി ഈ സിനിമയെ വിശേഷിപ്പിച്ചത്.


ഇത് ചരിത്ര സിനിമയുടെ കാലം

മലയാള സിനിമയിപ്പോള്‍ ചരിത്ര സിനിമയ്‌ക്കൊപ്പമാണ്. യുവതാരങ്ങളുടേതും സൂപ്പര്‍ താരങ്ങളുടേതുമുള്‍പ്പടെ നിരവധി ചരിത്ര സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.


മോഹന്‍ലാല്‍ വീണ്ടും അതിഥിയാവുന്നു

ബിലാത്തിക്കഥ, വാരിക്കുഴിയിലെ കൊലപാതകം, കായംകുളം കൊച്ചുണ്ണി ഈ മൂന്ന് ചിത്രങ്ങളിലും മോഹന്‍ലാല്‍ അതിഥിയായാണ് പ്രത്യക്ഷപ്പെടുന്നത്. നായകനായി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് പുറമേയാണ് ഈ സിനിമകളും താരം ഏറ്റെടുത്തത്.


English summary
Mamankam and Kayamkulam Kochunni shoot started.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam