ഒരു വര്‍ഷത്തോളമായി മാമാങ്കത്തിനൊപ്പമായിരുന്നു! എന്നിട്ടും ഒഴിവാക്കിയെന്ന് ധ്രുവന്‍! അങ്ങനെ സംഭവിച്ചോ

പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ത്തന്നെ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരം പുറത്തു വരുമ്പോഴും ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. . മാമാങ്ക പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. ചരിത്ര പശ്ചാത്തലവുമായി ബന്ധപ്പെട്ട നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. താരരാജാക്കന്‍മാരും യുവതാരങ്ങളുമെല്ലാം ഇത്തരത്തിലുള്ള സിനിമയുമായി എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടൊരു ചിത്രമാണ് മമ്മൂട്ടിയുടെ മാമാങ്കം. സിനിമയൊരുക്കുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച നിമിഷം മുതല്‍ ആരാധകര്‍ ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ സിനിമയെക്കുറിച്ച് അത്ര നല്ല കാര്യങ്ങളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചിത്രത്തില്‍ നിന്നും യുവതാരമായ ധ്രുവനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തന്നെ ഒഴിവാക്കിയെന്ന കാര്യത്തെക്കുറിച്ച് താരവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് കാരണമെന്നറിയില്ലെന്നാണ് താരം പറയുന്നത്. ക്വീന്‍ എന്ന സിനിമയിലൂടെയാണ് ഈ താരം ശ്രദ്ധേയനായി മാറിയത്. മാമാങ്കത്തിലെ യുവതാരനിരയില്‍ അദ്ദേഹവും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ആരാധകരും സന്തോഷത്തിലായിരുന്നു.

മാമാങ്കത്തില്‍ നിന്നും ധ്രുവനെ പുറത്താക്കിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിയാതെ പോയ നിരാശയെക്കുറിച്ചാണ് താരം പറയുന്നത്. സിനിമയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതിനെക്കുറിച്ച് അറിയില്ലെന്നാണ് സംവിധായകന്‍രെ പ്രതികരണം. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. മാമാങ്കവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

ധ്രുവനെ പുറത്താക്കി?

ധ്രുവനെ പുറത്താക്കി?

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായി മാറിയ യുവതാരമാണ് ധ്രുവന്‍. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ക്വീനിലെ പിന്നാലെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിലാണ് താരം അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു ഇത്. സിനിമയുടെ സെറ്റിലേക്ക് താരമെത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമൊക്കെ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും ധ്രുവനെ ഒഴിവാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

 താരത്തിന്റെ പ്രതികരണം

താരത്തിന്റെ പ്രതികരണം

5 ദിവസം മുമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് തന്നെ മാറ്റുകയാണന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത്. കാരണത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തോളമായി താന്‍ ഈ സിനിമയ്ക്ക് പിന്നാലെയായിരുന്നുവെന്നും ശാരീരിക തയ്യാറെടുപ്പുകള്‍ വരെ നടത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. കളരിയഭ്യാസവും ജിമ്മില്‍ പോക്കുമൊക്കെയായി ശരീരം നന്നാക്കിയിരുന്നു. അതിനിടയിലാണ് ഇത്തരമൊരു വാര്‍ത്ത തേടിയെത്തിയതെന്നും സങ്കടമുണ്ടെന്നും താരം പറയുന്നു.

മമ്മൂട്ടിയുടെ പിന്തുണ

മമ്മൂട്ടിയുടെ പിന്തുണ

യുവതാരങ്ങളെയും നവാഗത സംവിധദായകരെയും പിന്തുണയ്ക്കാന്‍ പിശുക്ക് കാണിക്കാത്ത താരങ്ങളിലൊരാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലനായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയും സംവിധായകനും തന്നെ നന്നായി പിന്തുണച്ചിരുന്നുവെന്നും മമ്മുക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയില്ലല്ലോയെന്നോര്‍ത്ത് സങ്കടമുണ്ടെന്നും താരം പറയുന്നു.

സംവിധായകന്റെ പ്രതികരണം

സംവിധായകന്റെ പ്രതികരണം

മാമാങ്കത്തില്‍ നിന്നും ധ്രുവനെ ഒഴിവാക്കിയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് ഈഗോ പ്രശ്‌നം കാരണമാവാനേ സാധ്യതയുള്ളൂവെന്നായിരുന്നു സജീവ് പിള്ളയുടെ പ്രതികരണം. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് അദ്ദേഹം സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. താപ്പാനയുടെ സെറ്റില്‍ വെച്ചായിരുന്നു അദ്ദേഹം കഥ പറഞ്ഞത്. പിന്നീട് ബാവൂട്ടിയുടെ നാമത്തില്‍ ഷൂട്ടിങ്ങിനിടയിലാണ് പൂര്‍ണ്ണമായ തിരക്കഥ കേള്‍പ്പിച്ചത്.

അസാധ്യ അഭിനേതാവാണ്

അസാധ്യ അഭിനേതാവാണ്

സ്‌ക്രിപ്റ്റ് മനപാഠമാക്കി അസാമാന്യമായ അഭിനയമാണ് ധ്രുവന്‍ പുറത്തെടുക്കുന്നത്. ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയഘികം കഠിനാധ്വാനം ചെയ്യുന്ന യുവതാരം തതന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. മമ്മൂക്കയും അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. തന്റെ മനസ്സിലെ യോദ്ധാവിന് ധ്രുവന്റെ മുഖമായിരുന്നു. ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ശരീരം ഒരു യോദ്ധാവിന്റേതാക്കി മാറ്റിയത്. നിരന്തരം ജിമ്മില്‍ പോവുകയും മുടി വളര്‍ത്തുകയുമൊക്കെ ചെയ്തിരുന്നതായും സജീവ് പിള്ള പറയുന്നു.

ഡ്യൂപ്പിനെ ഉപയോഗിക്കാതെ മമ്മൂട്ടി

ഡ്യൂപ്പിനെ ഉപയോഗിക്കാതെ മമ്മൂട്ടി

മമ്മൂട്ടിയെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങളിലൊന്നാണ് ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം ഡ്യൂപ്പിനെ ഉപയോഗിക്കുന്നുവെന്നത്. എന്നാല്‍ മാമാങ്കത്തിനായി താരം ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മംഗലാപുരത്ത് വെച്ചുള്ള ആദ്യ ഘട്ട ചിത്രീകരണത്തിനിടയില്‍ വാള്‍ കൊണ്ടുള്ള രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പെര്‍ഫെക്ഷന് വേണ്ടി റീ ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. പരിക്ക് വകവെല്‍ക്കാതെ ചിത്രീകരണം തുടരാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പുകളില്‍

സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പുകളില്‍

ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കന്‍ മമ്മൂട്ടിയോളം പോന്നൊരു താരമില്ലെന്ന അവകാശ വാദമാണ് ആരാധകര്‍ ഉന്നയിക്കാറുള്ളത്. സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കൂടി അറിഞ്ഞതോടെ ആരാധകര്‍ നിലത്തെങ്ങുമല്ല. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് സര്‍പ്രൈസുമായി മമ്മൂട്ടി എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X