»   » മാമാങ്കത്തിനായൊരുക്കിയ കൂറ്റന്‍ സെറ്റുകള്‍ കണ്ടോ? മമ്മൂട്ടിയുടെ ഈ സിനിമ ശരിക്കും അത്ഭുതപ്പെടുത്തുമോ?

മാമാങ്കത്തിനായൊരുക്കിയ കൂറ്റന്‍ സെറ്റുകള്‍ കണ്ടോ? മമ്മൂട്ടിയുടെ ഈ സിനിമ ശരിക്കും അത്ഭുതപ്പെടുത്തുമോ?

Written By:
Subscribe to Filmibeat Malayalam
മാമാങ്കത്തിനായൊരുക്കിയ കൂറ്റന്‍ സെറ്റുകള്‍ | filmibeat Malayalam

കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നത്. മംഗലാപുരത്ത് വെച്ച് ചിത്രത്തിന് തുടക്കമിടുന്നുവെന്നായിരുന്നു ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍.

ആക്ഷനില്‍ പ്രണവ് പുപ്പുലി തന്നെ, മോളിവുഡിലെ ടോം ക്രൂയിസ്, ആദിയെ അഭിനന്ദിച്ച് അഭിനേത്രി!

മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിക്ക് പിന്നിലെ രഹസ്യം ഇതായിരുന്നോ? പൃഥ്വിയുടെ ലൂസിഫറില്‍ ടൊവിനോയും?


അതിനിടെ ചിത്രത്തിന് വേണ്ടി ഒരുക്കുന്ന സെറ്റിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വേണി കുന്നംപള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് എത്രയാണെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബിഗ് ബജറ്റിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


മാമാങ്കത്തിനായി ഒരുക്കിയ സെറ്റ്

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന മാമാങ്കം അണിയറയില്‍ തുടങ്ങുകയാണ്. മംഗലാപുരത്ത് വെച്ചാണ് ചിത്രത്തിന് തുടക്കമിടുന്നത്. ഫെബ്രുവരി 12 തിങ്കളാഴ്ച (ഇന്ന്) ചിത്രത്തിന് തുടക്കമിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.


ചിത്രങ്ങള്‍ വൈറല്‍

മാമാങ്കത്തിനായി ഒരുക്കിയ സെറ്റുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. പേര് പോലെ തന്നെ മലയാള സിനിമയ്ക്ക് ഉത്സവമായിരിക്കുമോ ഈ ചിത്രമെന്നറിയനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കുന്നത്

വിശ്വരൂപം, തുപ്പാക്കി, ആരംഭം, ബില്ല 2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷനൊരുക്കിയ കിച്ച കംമ്പട്കിയാണ് മാമാങ്കത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കുന്നത്.


താരനിര്‍ണ്ണയത്തെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തും

മാമാങ്കത്തിലെ താരനിര്‍ണ്ണയെത്തെക്കുറിച്ച് സവിധായകന്‍ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചിത്രീകരണ് ആരംഭിച്ചതിന് ശേഷം വിവരങ്ങള്‍ പുറത്തുവിടാമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. മലയാള സിനിമയിലെ താരങ്ങള്‍ മാത്രമല്ല അന്യഭാഷയിലെ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ആരൊക്കെയാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.


ദൃശ്യമികവിനായി ബാഹുബലി സംഘം

കോടികള്‍ മുടക്കിയൊരുക്കുന്ന മാമാങ്കത്തിന്‍റെ വിഎഫ്എക്സ് നിയന്ത്രിക്കുന്നത് ബാഹുബലി സംഘമാണ്. സിനിമയ്ക്കായി ചെയ്യുന്നത്. 17ാം നൂറ്റാണ്ടിലെ വീടുകളും മറ്റുമൊരുക്കാന്‍ കോടികളാണ് മുടക്കുന്നത്. ബാഹുബലിയുടെ ഗ്രാഫിക്‌സ് ചെയ്ത ടീമാണ് മാമാങ്കത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നത്.


English summary
Mammootty’s Mamankam location pics getting viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam