ചരിത്രം കുറിക്കാന്‍ മാമാങ്കവുമായി മെഗാസ്റ്റാര്‍! വൈറലായി ചിത്രത്തിന്റെ കൂറ്റന്‍ സെറ്റ്! കാണൂ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് മാമാങ്കം. മമ്മൂക്കയുടെതായി ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്ര കഥാപാത്രമായി സൂപ്പര്‍താരം വീണ്ടുമെത്തുന്നതിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മാമാങ്കത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

നിലവില്‍ ചരിത്ര സിനിമയുടെ അവസാന ഘട്ട ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയിച്ചൊരുക്കുന്നത്. കൂറ്റന്‍ സെറ്റുകളാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിനു വേണ്ടി ഒരുക്കിയിരുന്നത്. മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മാമാങ്കം

മാമാങ്കം

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് മാമാങ്കം. ആദ്യ മൂന്ന് സിനിമകളുടെ വിജയത്തിന് പിന്നാലെയാണ് മെഗാസ്റ്റാര്‍ ചിത്രം എത്തുന്നത്. പഴശ്ശിരാജയില്‍ ആയിരുന്നു മമ്മൂക്ക ഒടുവിലായി ചരിത്ര കഥാപാത്രമായി വേഷമിട്ടിരുന്നത്. മുന്‍പ് സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ ഇത്തരം സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാമാങ്കവും പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.

പുതിയ ലൊക്കേഷന്‍ ചിത്രം

പുതിയ ലൊക്കേഷന്‍ ചിത്രം

അതേസമയം മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രം വൈറലായി മാറിയിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള കൂറ്റന്‍ സെറ്റിന്റെ ഒരു ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. എറണാകുളത്താണ് മാമാങ്കത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും നടന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ എറ്റവും വലിയ സെറ്റുകളാണ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അറിയുന്നു.

ധീര ചാവേറുകളുടെ ഇതിഹാസ കഥ

ധീര ചാവേറുകളുടെ ഇതിഹാസ കഥ

കണ്ണൂര്‍, ഒറ്റപ്പാലം വരിക്കാശ്ശേരിമന, അതിരപ്പിള്ളി, വാഗമണ്‍, കളമശ്ശേരി വനമേഖല എന്നിവിടങ്ങളിലെ ചിത്രീകരണം കഴിഞ്ഞാണ് നെട്ടൂരില്‍ അവസാന ഷെഡ്യൂള്‍ തുടങ്ങിയിരിക്കുന്നത്. ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് സിനിമ പറയുന്നത്. ഭാരതപുഴയുടെ തീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്നും അറിയുന്നു.

നാല് ഭാഷകളില്‍

നാല് ഭാഷകളില്‍

സിനിമ നാല് ഭാഷകളില്‍ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ പേരന്‍പ്, യാത്ര തുടങ്ങിയ സിനിമകളുടെ വിജയം തമിഴിലും തെലുങ്കിലും മമ്മൂട്ടിക്ക് സ്വീകാര്യത കൂടുവാന്‍ കാരണമായിരുന്നു

വമ്പന്‍ റിലീസായി തന്നെയായിരിക്കും

വമ്പന്‍ റിലീസായി തന്നെയായിരിക്കും

വമ്പന്‍ റിലീസായി തന്നെയായിരിക്കും ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ ആണ് ചിത്രത്തിന്റെ റിലീസുണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. ഉണ്ണി മുകുന്ദന്‍, അരവിന്ദ് സാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മോഹന്‍ തുടങ്ങിയവരാണ് മാമാങ്കത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

കാണൂ

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X