For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുപ്പത് വർഷമായിട്ടും മാറ്റമില്ലാതെ ചരിത്ര നായകൻ!! മാമാങ്കത്തിലെ മമ്മൂക്കയുടെ പുതിയ ലുക്ക് വൈറൽ

  |
  മുപ്പത് വർഷമായിട്ടും മാറ്റമില്ലാതെ ചരിത്ര നായകൻ

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ഒരു മമ്മൂട്ടി ചിത്രം എന്നതിലുപരി കേരള ചരിത്രത്തിനോട് വളരെ അടുത്തു നിൽക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം ഒരുങ്ങുന്നത്. നിരവധി വീരപുരുഷന്മാരെ മമ്മൂക്ക ജീവൻ നൽകിയിട്ടുണ്ട്. ഇവയെല്ലാം കയ്യാടി നേടിയവയുമായിരുന്നു. 2009 ൽ പുറത്തു വന്ന പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടുംചുരിക വീശ യുദ്ധ മുഖത്തെത്തിയിരിക്കുക.

  ലിപ് ലോക്ക് അത്ര പാപമാണോ? ചുംബന രംഗത്തെ കുറിച്ച് ഓർത്ത് തലപുകയ്ക്കുന്നവർക്ക്!! നടിയുടെ മറുപടി വൈറലാകുന്നു

  മമ്മൂക്ക ആരാധകർ മാത്രമല്ല സിനിമ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ് മാമാങ്കം എന്ന വലിയ ചിത്രത്തിനായി ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി ജനങ്ങൾ കാത്തിരിക്കുനത്തത്. കഴിഞ്ഞ ദിവസം ഫസ്റ്റ്ലുക്ക് പോസ്റ്റർ കൂടി പുറത്തു വന്നതോടെ ആകാംക്ഷ കൂടിയിട്ടുണ്ട്. ഇപ്പോഴിത ചിത്രത്തിലെ മമ്മൂക്കയുടെ മറ്റൊരു ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.

  ഇന്ത്യൻ ടീമിന്റെ വിജയത്തിൽ മതിമറന്ന് പൂനം പാണ്ഡെ ചെയ്തത്!! നടിയുടെ അര്‍ധനഗ്നചിത്രം വൈറലാകുന്നു

   വീറോട് പഞ്ഞ് അടുത്ത് മമ്മൂക്ക

  വീറോട് പഞ്ഞ് അടുത്ത് മമ്മൂക്ക

  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഒരു യുദ്ധ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റർ. വീറോട് ശത്രു പാളയത്തിലേയ്ക്ക് പാഞ്ഞെത്തുന്ന യോദാവായിട്ടാണ് ഫസ്റ്റ് ലുക്കിൽ താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു മാസ് രംഗമാണെന്നുള്ള കമന്റും ഉയരുന്നുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം ഇചേ ഗെറ്റപ്പിൽ തന്നെ ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ട്. എന്തായാലും വരാൻ പോകുന്നത് ഒരു മാസ് ചിത്രമാണെന്ന് നിസംശയം പറയാം.

   മമ്മൂക്കയുടെ പുതിയ ലുക്ക്

  മമ്മൂക്കയുടെ പുതിയ ലുക്ക്

  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനു പിന്നാലെ മറ്റൊരു ചിത്രം അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. മമ്മൂക്കയുടെ ചിത്രത്തിലെ ഗെറ്റപ്പാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും താരത്തിന്റെ ലുക്ക് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ. വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണിത്. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവിൽ നടക്കുന്ന മാമാങ്കത്തിന്റേയും ഇതിൽ ചാവേറായി പെരുതി മരിക്കുന്ന യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.

   ഒരു വടക്കൻ വീരഗാഥ

  ഒരു വടക്കൻ വീരഗാഥ

  1989 ൽ എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം വടക്കൻ വീരഗാഥ ഇപ്പോഴും ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച വിഷയമാണ്. വടക്കൻ പാട്ടുകളിലെ ആരോമൽ ചേകവരുടേയും ചന്തുവിന്റേയും ഉണ്ണി ആർച്ചയുടേയും കഥയ്ക്ക് പുതിയ ഭാഷ്യം നൽകിയ കൊണ്ടായിരുന്നു എംടി അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു . കൂടാതെ ചിത്രത്തിലെ തിരക്കഥയ്ക്ക എംടിക്കും കലാസംവിധനത്തിനായി പി കൃഷ്ണ മൂർത്തിയ്ക്കും വസ്ത്രാലങ്കാരം നടരാജൻ എന്നിവരും ഈ ചിത്രത്തിലൂടെ ദേശീയ പുരസ്കാരത്തിന് അർഹരായിരുന്നു.

  പഴശ്ശിയുടെ കഥ പറഞ്ഞ് മമ്മൂക്ക

  പഴശ്ശിയുടെ കഥ പറഞ്ഞ് മമ്മൂക്ക

  2009 ൽ എംടി-ഹരിഹരൻ കൂട്ട്ക്കെട്ടിൽ പിറന്ന മറ്റൊരു മമ്മൂക്ക ചിത്രമായിരുന്നു പഴശ്ശിരാജ. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ നടത്തിയ പോരാട്ടമായിരൂന്നു ചിത്രത്തിൽ. മലയള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. 27 കോടി രൂപയായിരുന്നു ചിത്രത്തിന്റെ മുതൽ മുടക്ക്. ആ വർഷത്തെ ദേശീയ പുരസ്കാരങ്ങളിൽ‌ മികച്ച ചിത്രം, പദ്മപ്രിയയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം, ഇളയരാജയ്ക്ക് മികച്ച പശ്ചാത്തല സംഗീതം, റസൂർ പൂക്കൂട്ടിയ്ക്ക് മികച്ച ശബ്ദലേഖനം എന്നിവർക്ക് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

  English summary
  mamankam mammootty new look out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X