പഴശ്ശിരാജ പോലെ മിന്നിക്കാന്‍ മെഗാസ്റ്റാറിന്റെ വരവ്! വൈറലായി മാമാങ്കം ലൊക്കേഷന്‍ ചിത്രം! കാണൂ
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മധുരരാജയ്ക്ക് പിന്നാലെയെത്തുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയോടെയാണ് സിനിമ വരുന്നത്.
വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ സെറ്റില്‍ അടുത്തിടെയായിരുന്നു മെഗാസ്റ്റാര്‍ ജോയിന്‍ ചെയ്തിരുന്നത്. അതേസമയം അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന മാമാങ്കത്തിന്റെ സെറ്റില്‍ നിന്നുളള മമ്മൂക്കയുടെ പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

മാമാങ്കം
മമ്മൂക്കയുടെതായി ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മാമാങ്കം. ഇടയ്ക്കു വന്ന വലിയ പ്രതിസന്ധികളെയെല്ലാം അതീജീവിച്ചു കൊണ്ടായിരുന്നു സിനിമ വീണ്ടും തുടങ്ങിയത്. ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയില്‍ മമ്മൂക്ക വിസ്മയിപ്പിക്കുമെന്ന് തന്നെയാണ് കരുതുന്നത്. മാമാങ്കത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗില്‍ മമ്മൂക്ക പങ്കെടുത്തില്ലെങ്കിലും പീന്നിട് ചിത്രത്തിന്റെ സെറ്റില്‍ മെഗാസ്റ്റാര്‍ ജോയിന്‍ ചെയ്യുകയായിരുന്നു.

എം പദ്മകുമാറിന്റെ സംവിധാനത്തില്‍
എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂക്കയുടെ മാമാങ്കം വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്. ആദ്യ സംവിധായകനായ സജീവ് പിളള മാറിയ ശേഷമായിരുന്നു എം പദ്മകുമാര്‍ മാമാങ്കത്തിന്റെ സംവിധാന ചുമതല ഏറ്റെടുത്തിരുന്നത്. സിനിമ തുടങ്ങിയ ശേഷം മമ്മൂക്കയുടെ ചരിത്ര കഥാപാത്രമായുളള ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ശ്രദ്ധേയമായി പുതിയ ലുക്ക്
ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് ഒരുക്കുന്നത്. മാമാങ്കത്തില്‍ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. മാമാങ്കത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്.

ലൊക്കേഷന്‍ ചിത്രങ്ങള്‍
മാമാങ്കം ലൊക്കേഷനില്‍ നിന്നുളള മെഗാസ്റ്റാറിന്റെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സൂപ്പര്‍ താരത്തിന്റെ ആരാധക പേജുകളിലും മറ്റുമാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. ഏതായാലും മമ്മൂക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്നതിന്റെ കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ജൂണ്‍ മാസത്തോടെ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാവുമെന്നാണ് അറിയുന്നത്. സിനിമയുടെ അവസാന ഷെഡ്യൂളിന് ഇന്നാണ് തുടക്കമായിരിക്കുന്നത്.

30 കോടി ബഡ്ജറ്റില്‍
30 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ മുഖ്യ ആകര്‍ഷണമായി മാറും. മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍,നീരജ് മാധവ്,കനിഹ,അനു സിത്താര,പ്രാചി ദേശായി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആകും മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും അറിയുന്നു.


Click it and Unblock the Notifications