twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക്! മാമാങ്കം റിലീസ് ഡേറ്റ് പുറത്ത്?

    By Midhun Raj
    |

    Recommended Video

    മാമാങ്കത്തിന്റെ റിലീസ് തീയതി പുറത്ത് | FilmiBeat Malayalam

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാമാങ്കം എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

    അണിയറയില്‍ ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ ഏട്ടിന് ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    mamankam

    ഈ സമയത്ത് അവരെ ഒറ്റപ്പെടുത്തരുത്! നമ്മെ ചേര്‍ത്തുപിടിച്ചവരെ ഒപ്പം നിര്‍ത്തണം: ഉണ്ണി മുകുന്ദന്‍ഈ സമയത്ത് അവരെ ഒറ്റപ്പെടുത്തരുത്! നമ്മെ ചേര്‍ത്തുപിടിച്ചവരെ ഒപ്പം നിര്‍ത്തണം: ഉണ്ണി മുകുന്ദന്‍

    എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെയുണ്ടായിട്ടില്ല. ദസറയോടനുബന്ധിച്ച് സിനിമ എത്തുമെന്ന് അറിയുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

    നിങ്ങളുടെ പിന്തുണയില്ലാതെ എനിക്കിത് സാധിക്കുമായിരുന്നില്ല! നന്ദി പറഞ്ഞ് കീര്‍ത്തി സുരേഷ്നിങ്ങളുടെ പിന്തുണയില്ലാതെ എനിക്കിത് സാധിക്കുമായിരുന്നില്ല! നന്ദി പറഞ്ഞ് കീര്‍ത്തി സുരേഷ്

    തിരുനാവായ മണപ്പുറത്ത് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നതെന്ന് അറിയുന്നു. മമ്മൂക്കയ്‌ക്കൊപ്പം ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനു സിത്താര. പ്രചി തെഹ്ലന്‍,കനിഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. വലിയ മുതല്‍ മുടക്കിലാണ് ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

    English summary
    Mamankam Movie Release updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X