മാമാങ്കവുമായി മിന്നിക്കാന്‍ മെഗാസ്റ്റാറിന്റെ വരവ്! ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് നാളെ
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. മാമാങ്കത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും ധാരാളമായി പുറത്തിറങ്ങി. മാമാങ്കത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നത് ജൂലായ് 27നാണ്. നാളെ രാവിലെ 10മണിക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. ഫസ്റ്റ്‌ലുക്ക് പോലെ സെക്കന്റ് ലുക്കും മെഗാസ്റ്റാര്‍ ചിത്രത്തിന്റെതായി തരംഗമായി മാറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും എത്തുന്ന ചിത്രത്തില്‍ കനിഹ, അനുസിത്താര, പ്രാചി ടെലന്‍, സിദ്ധിഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, സുരേഷ് കൃഷ്ണ, മണി കുട്ടന്‍, മണികണ്ഠന്‍, ഇനിയ, സുധീര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മനോജ് പിളള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് എം ജയചന്ദ്രന്‍ സംഗീതം നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications