For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മധുരരാജ പോലെ മിന്നിക്കാന്‍ മാമാങ്കവും! മെഗാസ്റ്റാര്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് നാളെ തുടക്കം

  |
  18 ഏക്കറോളം വലിയ സെറ്റിൽ മാമാങ്കം

  മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മധുരരാജയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറുകളും ചരിത്ര പശ്ചാത്തലത്തിലുളളതുമായ ഈ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  മെഗാസ്റ്റാറിന്റെതായി ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മാമാങ്കം. വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തിനായി പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന മമ്മൂക്ക ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

  മാമാങ്കം

  മാമാങ്കം

  എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാമാങ്കത്തില്‍ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. നേരത്തെ വലിയ പ്രതിസന്ധിയില്‍പ്പെട്ടിരുന്ന ചിത്രം അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് പുനരാരംഭിച്ചിരുന്നത്. മാമാങ്കം വീണ്ടും ആരംഭിച്ചത് മമ്മൂട്ടി ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് മാമാങ്കം.

  അവസാന ഷെഡ്യൂള്‍

  അവസാന ഷെഡ്യൂള്‍

  മെഗാസ്റ്റാര്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ മെയ് ഏട്ടിനാണ് ആരംഭിക്കുന്നത്. 18 ഏക്കറോളം വിസ്തൃതിയുളള സെറ്റിലാണ് നാളെ ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കുകയെന്നും അറിയുന്നു. ജൂണ്‍ 15 വരെ 40 ദിവസത്തെ ഷെഡ്യൂളാണ് സിനിമയ്ക്കുളളത്. എറണാകുളം നെട്ടൂരിലായിരുന്നു പതിനെട്ട് ഏക്കറോളം വിസ്തൃതിയുളള സെറ്റ് അണിയറക്കാര്‍ ഉണ്ടാക്കിയെടുത്തത്.

  ഏറ്റവും പ്രാധാന്യമുളള രംഗങ്ങളാണ്

  ഏറ്റവും പ്രാധാന്യമുളള രംഗങ്ങളാണ്

  മാമാങ്കത്തില്‍ മമ്മൂക്ക ഉള്‍പ്പെടുന്ന ഏറ്റവും പ്രാധാന്യമുളള രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുളളതെന്നും അറിയുന്നു. 120 ദിവസം ഷൂട്ടിംഗ് പ്ലാന്‍ ചെയ്ത ചിത്രത്തിന്റെ 80 ദിവസത്തെ ഷൂട്ടിംഗ് ഇതിനോടകം പൂര്‍ത്തിയായതായാണ് അറിയുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം , എറണാകുളം,വാഗമണ്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു സിനിമയുടെ നാല് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്.

  2000ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

  2000ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

  മാമാങ്കത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തില്‍ 2000ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മമ്മൂട്ടിയുടെ മാമാങ്കം നിര്‍മ്മിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് ഒരുക്കുന്നത്.

  50 കോടിയോളം മുതല്‍മുടക്കിലാണ്

  50 കോടിയോളം മുതല്‍മുടക്കിലാണ്

  50 കോടിയോളം മുതല്‍മുടക്കിലാണ് മമ്മൂട്ടിയുടെ മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അനു സിത്താര,പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. അരവിന്ദ് സാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മോഹന്‍ തുടങ്ങിയവരാണ് മാമാങ്കത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

  മാമാങ്കത്തിന്റെതായി ചിത്രീകരിച്ച രംഗങ്ങള്‍

  മാമാങ്കത്തിന്റെതായി ചിത്രീകരിച്ച രംഗങ്ങള്‍

  സംവിധായകന്‍ സജീവ് പിള്ളയെ മാറ്റിക്കൊണ്ടായിരുന്നു എം പദ്കുമാര്‍ ചിത്രം ഏറ്റെടുത്തിരുന്നത്. മാമാങ്കത്തിന്റെതായി ചിത്രീകരിച്ച രംഗങ്ങള്‍ നന്നായില്ലെന്ന കാരണം ചുണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആദ്യ സംവിധായകനെ നിര്‍മ്മാതാവ് മാറ്റിയിരുന്നത്.

  തീര്‍ത്തും വ്യത്യസ്തമായ പ്രമേയവുമായി ഒരു നക്ഷത്രമുളള ആകാശം! തിരിച്ചുവരവിനൊരുങ്ങി അപര്‍ണ്ണ! കാണൂ

  ഇന്ത്യന്‍ മള്‍ട്ടിപ്ലെക്സുകളില്‍ തരംഗമായി പാര്‍വതി! ആദ്യ പത്തില്‍ ഇടംപിടിച്ച ഏക മലയാള ചിത്രമായി ഉയരെ

  English summary
  mamankam movie shooting updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X