twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കത്തിൽ നിന്ന് ധ്രുവനെ മാറ്റിയത് ഇത് കൊണ്ട്, സജീവിന് ഒരു ബന്ധവുമില്ല- നിർമ്മാതാവ്

    സജീവ് പിളളയ്ക്ക് പകരം എം പദ്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നതെന്നും ഇദ്ദേഹം ഔദ്യാഗികമായി പ്രഖ്യാപിച്ചു.

    |

    Recommended Video

    വെളിപ്പെടുത്തലുമായി മാമാങ്കം നിർമ്മാതാവ് | filmibeat Malayalam

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് മാമങ്കം. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അതിനാൽ തന്നെ അത്രയ്ക്ക് അക്ഷമരായിട്ടാണ് പ്രേക്ഷകർ മാമാങ്കത്തിനായി കാത്തിരിക്കുന്നത്. ചിത്രം പ്രേക്ഷക പ്രതീക്ഷ ഉയർത്തുമ്പോൾ വിവാദങ്ങളും സിനിമയെ തേടി എത്തുകയാണ്. ചിത്രത്തിൽ നിന്ന് യുവനടൻ ധ്രുവനെ മാറ്റിയതു മുതൽ വിവാദങ്ങൾ തല പൊക്കിയത്. ഇതിന് തൊട്ടു പിന്നാലെ സംവിധായകൻ സജീവ് പിള്ളയെ ഒഴിവാക്കിയതും വിവാദങ്ങൾ‌ക്ക് വഴിവെച്ചിരുന്നു.

    mamagam

    ബോളിവുഡിൽ നിന്ന് ടോളിവുഡിലേയ്ക്ക്!! പ്രിയ തെലുങ്കിലേയ്ക്ക്? ആദ്യം ചിത്രം നാനിയോടൊപ്പം...ബോളിവുഡിൽ നിന്ന് ടോളിവുഡിലേയ്ക്ക്!! പ്രിയ തെലുങ്കിലേയ്ക്ക്? ആദ്യം ചിത്രം നാനിയോടൊപ്പം...

    ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചതിനു ശേഷമായിരുന്നു ആകെയുളള അഴിച്ചു പണി. നടൻ ധ്രുവനു പകരം ഉണ്ണി മുകുന്ദനെയായിരുന്നു ചിത്രത്തിലായി കാസ്റ്റ് ചെയ്തത്. എന്നാൽ ഇതിനെ കുറിച്ചുളള പല വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി നിർമാതാവ് രംഗത്തെത്തിയിട്ടുണ്ട്.. കൂടാതെ ചിത്രത്തിൽ നിന്ന് സംവിധായകൻ സജീവ് പിള്ളയെ മാറ്റിയെന്ന് വേണു കുന്നപ്പിളളി അറിയിച്ചു. ചിത്രത്തിന്റെ പേരിൽ സജീവ് പിളള എന്തെങ്കിലും പണമിടപാടുകൾ നടത്തിയാൽ അതിന് കാവ്യ ഫിലിം കമ്പിനി ഉത്തരവാദികളല്ലെന്നും ഇദ്ദേഹം പറഞ്ഞു. സജീവ് പിളളയ്ക്ക് പകരം എം പദ്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നതെന്നും ഇദ്ദേഹം ഔദ്യാഗികമായി പ്രഖ്യാപിച്ചു.

    'ശരിക്കും നിനക്ക് രാത്രി ഒറ്റക്കു കിടക്കാന്‍ പേടിയുണ്ടോ?' വൈറലാകുന്നു ആ ചോദ്യം, കാണൂ'ശരിക്കും നിനക്ക് രാത്രി ഒറ്റക്കു കിടക്കാന്‍ പേടിയുണ്ടോ?' വൈറലാകുന്നു ആ ചോദ്യം, കാണൂ

     സിനിമ  ചെയ്യാൻ മനസ്സ് ഉണ്ടായിരുന്നില്ല

    സിനിമ ചെയ്യാൻ മനസ്സ് ഉണ്ടായിരുന്നില്ല

    പ്രൊഡക്ഷൻ സിസൈനറായ വിവേക് രാമദേവൻ വഴിയാണ് ആദ്യമായി 2017 ജനുവരിയിൽ സിനിമയുടെ ആദ്യ ചർച്ച നടക്കുന്നത്. വിവേകിൽ നിന്നാണ് സജീവൻ ആയാളുടെ സുഹൃത്താണെന്നും കഥയെ കുറിച്ചും അറിയുന്നത്. ഇത്തരമൊരു കഥ പറയേണ്ട പശ്ചാത്തലം നൂറ്റാണ്ടുകള്‍ക്ക് പിന്നിലായതുകൊണ്ടും നിര്‍മാണത്തിന് വലിയ വലിയ മുടക്കുമുതല്‍ ആവശ്യം വരുമെന്ന് അറിയാവുന്നത് കൊണ്ടും ഒരു തുടക്കക്കാരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിപ്പിക്കാൻ മനസ്സ് വന്നില്ല. പിന്നീട് താൻ മുൻനിരസംവിധായകന്മാർക്കൊപ്പം അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ടെന്നും ചില സിനിമകൾ സ്വതന്ത്രമായി എടുത്തിട്ടുണ്ടെന്നുമുളള സജീവ് പിളളയുടെ വാക്കുകൾ വിശ്വസിച്ചാണ് ചില വ്യവസ്ഥകളോടെ സിനിമ ആരംഭിക്കാന്‍ തയ്യാറായത്. അതേസമയം കഥയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ സജീവ് പിള്ള സംവിധാനം ചെയ്ത സിനിമകൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇദ്ദേഹം ചില ഒഴിവ് കഴിവുകൾ പറഞ്ഞ് ബോധപൂർവ്വം നീട്ടി കൊണ്ട് പോകുകയായിരുന്നു.

    എഗ്രിമെന്റ്

    എഗ്രിമെന്റ്

    അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വിശ്വാസത്തിലെടുത്ത് പരസ്പരം ചർച്ചയ്ക്ക് ശേഷം ഒരു എഗ്രിമെന്റ് ഉണ്ടക്കുകയായിരുന്നു. അദ്ദഹേത്തിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരം രണ്ട് തിരുത്തലുകൾ വരുത്തി 13/9/17 ല്‍ ഇരു കക്ഷികളും മൂന്ന് സാക്ഷികള്‍ മുമ്പാകെ മുദ്രപത്രത്തില്‍ ഈ എഗ്രിമെന്റ് ഒപ്പിട്ടു കൈമാറുകയും ചെയ്തു.എഗ്രിമെന്റ് പ്രകാരം മൂന്ന് ലക്ഷം രൂപ സ്ക്രിപ്റ്റിന്‍റെ പ്രതിഫലമായും ഇരുപത് ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ സ്ക്രിപ്റ്റിന്‍റെ മൂന്ന് ലക്ഷം രൂപ രൂ അടക്കം വരുന്ന ഇരുപത്തിമൂന്ന് ലക്ഷത്തില്‍ ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപയും ഇതുവരെ കൊടുത്തിട്ടുണ്ട്. എഗ്രിമെന്റിലെ മൂന്നാം പേജിലെ "D" clause പ്രകാരം മൂന്ന് ലക്ഷം പ്രതിഫലം വാങ്ങി സ്ക്രിപ്റ്റും അതിനോട് ബന്ധമുളള എല്ലാ അവകാശങ്ങളും കഥയും, തിരക്കഥയും , സംഭാഷണവും , കൺസപ്റ്റ് അങ്ങനെയുളള എല്ലാ പകർപ്പ് അവകാശവും സംവിധാകൻ നിർമാതാവിന് കൊടുത്തിട്ടുണ്ട്.

     സംവിധായകന്റെ പരിചയക്കുറവ്

    സംവിധായകന്റെ പരിചയക്കുറവ്

    സംവിധായകന്റെ പരിചയക്കുറവ് ആദ്യ ഷെഡ്യൂളിൽ തന്നെ മനസ്സിലായതിനാൽ പത്തു ദിവസത്തെ ടെസ്റ്റ് ഷൂട്ടാണ് ആദ്യം പ്ലാൻ ചെയ്തത്. ഒരു നിശ്ചിത ബഡ്ജറ്റിൽ മംഗലപുരത്തുവെച്ചായിരുന്നു ഷൂട്ട്. പറഞ്ഞ് ഉറപ്പിച്ചതിനെക്കാൾ മൂന്ന് ഇരട്ടി രൂപ ചെലവാകുകയും സിനിമയ്ക്ക് ഒരു തരത്തിലുളള ക്വാളിറ്റിയുമില്ലായിരുന്നു. എന്നാൽ എഡറ്റിങ്ങിന് ശേഷമാണ് ഇതിനെ കുറിച്ച് മനസ്സിലായത്. എന്നാൽ ഇതിനു മുൻപ് തന്നെ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കിടയിൽ ഇത് ചർച്ച വിഷയമായിരുന്നു. ഏതാണ്ട് നാല് സിനിമയ്ക്കുളള ഫൂട്ടേജായിരുന്നു വളരെ ചെറിയ ഷെഡ്യൂളിൽ ആത്മവിശ്വാസ കുറവ് കൊണ്ട് ഈ സംവിധായകൻ എടുത്തു കൂട്ടിയത്.

    27ാം ദിവസം ഷൂട്ട് നിർത്തി

    27ാം ദിവസം ഷൂട്ട് നിർത്തി

    തന്റെ തെറ്റുകളും കുറവുകളും ഏറ്റു പറഞ്ഞ സജീവ് പിളള രണ്ട് പരിചയ സമ്പത്തുള്ള അസോസിയേറ്റിനെ ആവശ്യപ്പെടുകയായിരുന്നു. തെറ്റ് തിരുത്തി മുന്നോട്ട് കൊണ്ടു പോകും എന്ന ഉറപ്പ് നൽകി കൊണ്ടായിരുന്നു രണ്ട് ആസോസിയേറ്റുകളെ ചിത്രത്തിൽ ഉൾപ്പെടുത്തി അടുത്ത ഷെഡ്യൂൾഡ് ആരംഭിച്ചത്. എന്നാൽ അസോസിയേറ്റുകളുടെ സേവനം ഉപയോഗപ്പെടുത്താനോ മുതിർന്ന അഭിനേതാവിന്റെ നിർദ്ദേശം കേൾക്കാതെ കർക്കശ സ്വഭാവം കാണിക്കുകയായിരുന്നു.ആദ്യ ഷെഡ്യൂള്‍ പോലെ തന്നെ സിനിമയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത സീനുകള്‍ ആണെന്ന് ബോധ്യപ്പെട്ടതോടെയാണ് ചിത്രീകരണം നിർത്തിവെച്ചത്.

    എം പദ്മകുമാർ സിനിമയിൽ എത്തിയത്

    എം പദ്മകുമാർ സിനിമയിൽ എത്തിയത്

    നിർമാതാക്കളുടെ അസോസിയേഷനും ഫെഫ്ക്കയു ചേർന്നാണ് സീനിയർ സംവിധായകൻ എം പത്മകുമാറിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ ഇത്തരത്തിലുളള പ്രശ്നം നില നിൽക്കുന്നതിനാൽ ചിത്രം ചെയ്യാനുളള താൽപര്യ കുറവ് പദ്മകുമാർ അറിയിച്ചിരുന്നു. എന്നാൽ അസോസിയേഷന്റെ ശക്തമായ ആവശ്യപ്രകാരമാണ് അദ്ദേഹം ഈ ചിത്രം ചെയ്യാൻ സമ്മതിച്ചത്. ചിത്രം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ സജീവ് പിളളയുമായുപം അദ്ദേഹത്തിന്റെ അസോസിയേഷൻ ഭാരവാഹികളുമായി പദ്മകുമാർ സംസാരിക്കുകയും ചിത്രവുമായി സജീവ് പിളള സഹകരിക്കാമെന്ന് പറയുകയും ചെയ്തതിനെ തുടർന്നാണ് പദ്മകുമാർ സിനിമ ഏറ്റെടുത്തത്.

     സജീവ് പിളളയുടെ വക്കീൽ നോട്ടീസ്

    സജീവ് പിളളയുടെ വക്കീൽ നോട്ടീസ്

    ജനുവരി 25 ന് ചിത്രത്തിന്റെ ഷൂട്ട് ഫ്ലാൻ ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് ജനുവരി 16 നാണ് സജീവ് പിളളയുടെ വക്കീൽ നോട്ടീസ് തനിയ്ക്ക് കിട്ടുന്നത്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പരാമർശിച്ചു കൊണ്ട് ഭീഷണിയുടെ സ്വരത്തിലായിരുന്നു ഈ നോട്ടീസ്. 25 ന് നിശ്ചയിച്ച ഷൂട്ടിങ് മുടക്കുവാനായി അദ്ദേഹമയച്ച വക്കീല്‍ നോട്ടീസിന്റെ മറുപടി കൈപ്പറ്റാതിരിക്കാൻ സാധ്യതയുള്ളതിനാൽ ആദ്ദേഹത്തിന്റെ വിലാസം തങ്ങൾ കൃതൃമായി മനസ്സിലാക്കിയതിനു ശേഷമാണ് മറുപടി അയച്ചത്.

     മാമാങ്കവുമായി യാതൊരു ബന്ധവുമില്ല

    മാമാങ്കവുമായി യാതൊരു ബന്ധവുമില്ല

    മാമാങ്കം സിനിമയുംമായി സജീവിന് യാതൊരുവിധ ബന്ധവുമില്ലെന്ന് നിർമാതാവ് പറഞ്ഞു. മാമാങ്കം സിനിമയുടെ പേരിൽ സജീവ് എന്തെങ്കിലും വിധത്തിലുളള പണമിടപാടുകൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം കാവ്യ ഫിലിം കമ്പനിയ്ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.എം. പദ്മകുമാര്‍ എന്ന മികച്ച സംവിധായകന്‍റെ ക്രാഫ്റ്റിങ് മികവിനൊപ്പം ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധര്‍ കൂടി ചേരുമ്പോള്‍ മലയാളത്തില്‍ നിന്ന് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ചലച്ചിത്രം ജനങ്ങള്‍ക്ക് സമർപ്പിക്കാൻ കഴിയുമെന്ന വിശ്വസാമുണ്ടെന്നു ഇദ്ദേഹം പറഞ്ഞു.
    .

    ധ്രുവനെ മാറ്റാനുളള കാരണം

    ധ്രുവനെ മാറ്റാനുളള കാരണം

    ധ്രുവനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാനുളള കാരണവും നിർമാതാവ് വെളിപ്പെടുത്തി. മമ്മൂക്ക കഴിഞ്ഞാൽ അടുത്ത് പ്രധാന്യമുളള കഥാപാത്രമായിരുന്നു ധ്രുവന്റേത്. അതിനാൽ തന്നെ മറ്റ് ചിത്രത്തിൽ അഭിനയിക്കരുതെന്ന് അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. കൂടാതെ ധ്രുവനെ കൊണ്ട് ഇതു സംബന്ധമായ ഒരു എഗ്രിമെന്റ് ഒപ്പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം നീണ്ട് പോകാൻ തുടങ്ങിയതോടെ അദ്ദേഹത്തിനോട് മറ്റ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചോളൻ തങ്ങൾ പറഞ്ഞു. എന്നാൽ താരം തങ്ങളോട് പുതിയ എഗ്രിമെന്റ് എഴുതാൻ അവശ്യപ്പെടുകയായിരുന്നു. പഴയത് ക്യാൻ സൽ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ധ്രുവിനെ മാറ്റി ഉണ്ണിയ്ക്ക് ആ വേഷം നൽകിയത്.

    English summary
    mamankam producer venu kunnappilly says about sajeev pillai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X