»   » മമ്മൂട്ടിയുടെ മാമാങ്കം ഗംഭീരമാവും, ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ വൈറലാവുന്നു!

മമ്മൂട്ടിയുടെ മാമാങ്കം ഗംഭീരമാവും, ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ വൈറലാവുന്നു!

Written By:
Subscribe to Filmibeat Malayalam

കൈനിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മെഗാസ്റ്റാര്‍. അവതരണത്തിലായാലും പ്രമേയത്തിലായാലും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നത്. മലയാള സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. തിരുനാവായയില്‍ നടക്കുന്ന മാമാങ്ക മഹോത്സവത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്.

മാമാങ്കത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ബാഹുബലി സംഘത്തിന്റെ ദൃശ്യമികവും ബോളിവുഡ് ആക്ഷന്‍ കോറിയോഗ്രാഫറായ കെച്ചകെബ്ഡ്കിയുടെ വരവുമൊക്കെ പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മംഗാലപുരത്ത് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഒന്നാംഘട്ട ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ മെയില്‍ തുടങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ബോളിവുഡ് താരങ്ങളടക്കം നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു? ഞെട്ടലോടെ ആരാധകര്‍!


മമ്മുക്കയാണ് ആദ്യം അഭിനന്ദിച്ചത്, മമ്മൂട്ടിയുടെ കരുതലിനെക്കുറിച്ച് വാചാലനായി സംവിധായകന്‍, കാണൂ!


ടൈറ്റില്‍ ലോഗോ വൈറലാവുന്നു

മാമാങ്കം സിനിമയുടെ ടൈറ്റില്‍ ലോഗോ ഫേസ്ബുക്കിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെഗാസ്റ്റാര്‍ ആരാധകര്‍ ഇതിനോടകം തന്നെ ഇത് ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. മാമാങ്കം, ഹിസ്റ്ററി ഓഫ് ദി ബ്രേവ് എന്ന ടൈറ്റിലോട് കൂടിയുള്ള ലോഗോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മാമാങ്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവരുന്നതോടെ ആരാധകപ്രതീക്ഷയും ഇരട്ടിക്കുകയാണ്. പത്ത് ദിവസം നീണ്ടുനിന്ന ആദ്യ ഘട്ട ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു. വാളുകൊണ്ടുള്ള രംഗം വീണ്ടും ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ കൈ മുറിഞ്ഞത്. എന്നാല്‍ പരിക്ക് കാര്യമാക്കതെ ആ രംഗം പൂര്‍ത്തിയാക്കുകയായിരുന്നു മമ്മൂട്ടി.കരിയറിലെ ഏറ്റവും വലിയ ചിത്രം

തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ ഈ സിനിമ വാര്‍ത്തകളിലിടം നേടിയിരുന്നു. ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ ചാവേറിന്റെ വേഷത്തിലും കര്‍ഷകന്റെ വേഷത്തിലും സ്‌ത്രൈണ സ്വഭാവമുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ട്. 12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള മാമങ്കത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇതിഹാസ പുരുഷന്‍മാരെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ കഴിഞ്ഞൊരു താരമില്ലെന്നാണ് ആരാധകരുടെ വാദം. ഈ വാദം ഊട്ടിയുറപ്പിക്കുന്ന ചിത്രമായി മാമാങ്കം മാറുമോയെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നവഗാത സംവിധായകരുടേതടക്കം നിരവധി സിനിമകളാണ് മമ്മൂട്ടിയുടെ ലിസ്റ്റിലുള്ളത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മെയ് മുതല്‍ മമ്മൂട്ടി മാമങ്കത്തിനൊപ്പമായിരിക്കും. ചിത്രത്തിന്റെ ലോങ് ഷെഡ്യൂള്‍ മെയിലാണ് ആരംഭിക്കുന്നത്.താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല

ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചതിന് ശേഷം ചിത്രത്തിലെ കൂടുതല്‍ താരങ്ങളെക്കുറിച്ച് വ്യക്തമാക്കമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ബോളിവുഡിലെയും തമിഴകത്തിന്റെയും മുന്‍നിര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അടുത്ത ഷെഡ്യൂള്‍ ആരംഭിച്ചതിന് ശേഷമായിരിക്കും അവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത്. ക്വീനിലൂടെ ശ്രദ്ധേയനായ ധ്രുവന്‍, യുവതാരം നീരജ് മാധവ് എന്നിവര്‍ സിനിമയിലുണ്ടെന്നുള്ള വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മാമാങ്കത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്നും മമ്മൂട്ടിയുടെ ഈ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും അതിനായി താനും കാത്തിരിക്കുകയാണെന്ന് നീരജ് മാധവ് വ്യക്തമാക്കിയിരുന്നു. ലൊക്കേഷനില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.വേണു കുന്നമ്പിള്ളിയുടെ നിര്‍മ്മാണം

കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാവിന്‍റെ ശക്തമായ പിന്തുണയെക്കുറിച്ച് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ പല രംഗങ്ങളും ചിത്രീകരിക്കുന്നതിനായി കേരളത്തില്‍ തന്നെ സെറ്റിടാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഫിലിം സിറ്റിയിലേക്ക് പോകുന്നതിനോട് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി സെറ്റൊരുക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നാട്ടില്‍ ചിത്രീകരിക്കുന്നതിലൂടെ കുറച്ച് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കാന്‍ പലരും മടിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത്തരമൊരാവശ്യവുമായി മുന്നിട്ടിറങ്ങിയത് എന്നത് ശ്രദ്ധേയമാണ്.ഹോളിവുഡ് സിനിമകളുടെ നിലവാരം

സാധാരണ പോലെയുള്ള ചരിത്ര സിനിമയായിരിക്കരുത് മാമാങ്കം. ലോകസിനിമയോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ്ങായിരിക്കണം സിനിമയുടേത്. ഗ്ലാഡിയേറ്ററും ട്രോയും പോലെയുള്ള സിനിമയ്ക്ക് മുന്നില്‍ വെക്കാന്‍ കഴിയുന്ന ചിത്രമായിരിക്കണമെന്നായിരുന്നു നിര്‍മ്മാതാവ് ആവശ്യപ്പെട്ടതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്പോള്‍ സാങ്കേതിക മികവിന്‍റെ കാര്യത്തിലും ചിത്രം മുന്നിട്ട് നില്‍ക്കണം. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. മമ്മൂട്ടിയുടെ പ്രതീക്ഷയും വിശേഷണവും മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒാരോരുത്തരും ഇത് മികച്ച ചിത്രമായിരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.English summary
Check out the title logo of Mammootty’s epic film Mamankam!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X